ഒടുവില്‍ ഇരുകൈയും കൊണ്ട് സഞ്ജു അവസരം തട്ടിയെടുത്തിയിരിക്കുന്നു: സച്ചിന്‍

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ പ്ലെയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടംപിടിക്കാനായില്ലെങ്കിലും മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്ത് സഞ്ജു മലയാളി ക്രിക്കറ്റ് പ്രേമികളെ സന്തോഷത്തിലാഴ്ത്തിയിരുന്നു. കിവീസ് ഓപ്പണറും ഏറെ അപകടകാരിയുമായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനേയാണ് സഞ്ജു പകരക്കാരനായി ഇറങ്ങി മനോഹര ക്യാച്ചിലൂടെ പുറത്താക്കിയത്.

അതിവേഗം വിജയലക്ഷ്യത്തിലേക്ക് കുതിച്ച കിവീസിന് ഏറ്റ ആദ്യ തിരിച്ചടിയായിരുനനു ഇത്. താക്കൂറിന്റെ പന്തില്‍ ഓഫിലേക്ക് ശക്തമായി കട്ട് ഷോട്ട് പായിപ്പിച്ച ഗുപ്റ്റിലിനേയാണ് ബൗണ്ടറി ലൈനില്‍ അരികെ സഞ്ജു പിടിച്ച് പുറത്താക്കിയത്. 21 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സ് സഹിതം 31 റണ്‍സാണ് ഗുപ്റ്റില്‍ നേടിയത്.

https://twitter.com/SreejithSuresh/status/1222506652827635713?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1222506652827635713&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fwatch-sanju-samson-takes-a-stunning-catch-vs-new-zealand-q4vlrl

ഗുപ്റ്റിലിന്റെ ക്യാച്ച് കണ്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ” അവസാനം സഞ്ജു അവന്റെ അവസരം കണ്ടെത്തിയിരിക്കുന്നു. ഇരു കൈകളും ഉപയോഗിച്ചാണ് അവന്‍ ആ സ്ഥാനം തട്ടിയെടുത്തിരിക്കുന്നത്” .

നിലവില്‍ കഴിഞ്ഞ നാല് പരമ്പരകളില്‍ സഞ്ജു ടീം ഇന്ത്യയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്.