അടുത്ത ഐപിഎലിൽ സഞ്ജു സാംസൺ കളിക്കാൻ പോകുന്നത് ആ ടീമിനോടൊപ്പം: ആകാശ് ചോപ്ര

ഐപിഎൽ 2026 നു മുന്നോടിയായി നടക്കാൻ പോകുന്ന താരലേലത്തിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്നും പടിയിറങ്ങും എന്ന് റിപ്പോർട്ട്. താരത്തെ നിലനിർത്താൻ ടീം ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നി ടീമുകളും സജീവ ചർച്ചകൾ നടത്തുന്നുണ്ട്.

ഇപ്പോഴിതാ സഞ്ജു സാംസണിന്റെ പുതിയ ഐപിഎല്‍ ടീമിനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം കമെന്റേറ്ററുമായ ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” രാജസ്ഥാന്‍ റോയല്‍സില്‍ ഇനി സഞ്ജു സാംസണ്‍ തുടര്‍ന്നേക്കില്ലെന്നതു പോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ 18 കോടി മൂല്യമുള്ള ഒരു കളിക്കാരനെ നിങ്ങള്‍ ഒഴിവാക്കിയാല്‍ നിങ്ങള്‍ക്കു അതേ മികവുള്ള മറ്റൊരു താരത്തെ തീര്‍ച്ചയായും ആവശ്യമായി വരികയും ചെയ്യും. സഞ്ജു സാംസണിനെ രാജസ്ഥാന്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആര്‍ക്കായിരിക്കും പകമൊരു കളിക്കാരനെ തിരികെ നല്‍കാന്‍ കഴിയുക? മുഴുവന്‍ പണവും നല്‍കി സഞ്ജുവിനെ വാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വളരെയധികം താല്‍പ്പര്യമുണ്ട്. നിങ്ങള്‍ക്കു സ്വന്തം ടീമിലെ 18 കോടി വിലയുള്ളവരെ ഒിഴിവാക്കിയാല്‍ മാത്രമേ സഞ്ജുവിനായി ഈ തുക കണ്ടെത്താന്‍ കഴിയുകയുള്ളൂ”

” കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഇക്കാര്യത്തില്‍ വലിയ പ്രശ്‌നമുണ്ടാവില്ല. കാരണം വെങ്കടേഷ് അയ്യരെ റിലീസ് ചെയ്താല്‍ 18 രൂപയും അവര്‍ക്കു അനായാസം കണ്ടെത്താം. അതു വഴി മുഴുവന്‍ പണവും നല്‍കി സഞ്ജുവിനെ വാങ്ങിക്കുകയും ചെയ്യാം. പക്ഷെ മറ്റു ടീമുകള്‍ക്കൊന്നും ഇത്ര വലിയ തുക പെട്ടെന്നു കണ്ടെത്താന്‍ സാധിക്കുകയുമില്ല. സിഎസ്‌കെയിലേക്കാണോ സഞ്ജു സാംസണ്‍ പോവുന്നത്? അവിടെയും 18 കോടി കണ്ടെത്താനുള്ള വഴിയുണ്ട്. പക്ഷെ അങ്ങനെയൊരു ചര്‍ച്ച അവിടെ നടക്കുമോയെന്നറിയില്ല” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും