സഞ്ജു സാംസണ്‍ ലോക കപ്പ് ടീമിലേക്ക്; സര്‍പ്രൈസ് നീക്കവുമായി ബി.സി.സി.ഐ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് ബിസിസിഐ. വരാനിരിക്കുന്ന ടി20 ലോക കപ്പ് ടീമില്‍ അഴിച്ചുപണികള്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് താരത്തോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധ നേടിയിരുന്നു. രണ്ടാം പാദത്തില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 207 റണ്‍സാണ് സഞ്ജു നേടിയത്. ലോക കപ്പ് ടീമിലുള്ള മറ്റ് ചില താരങ്ങളുടെ ഫോമില്ലായ്മ കണക്കിലെടുത്ത് താരത്തെ ടീമിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

Couldn't have done anything more': Sanju Samson after narrow loss to Punjab Kings despite his 119 in IPL 2021 | Cricket - Hindustan Times

സഞ്ജുവിന് പുറമേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍, കൊല്‍ക്കത്തയുടെ പേസ് ബോളര്‍ ശിവം മാവി എന്നിവരോടും യുഎഇയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

T20 World Cup: हार्दिक पंड्या हुए बाहर तो कौन लेगा जगह? ये दो नाम रेस में - T20 world cup hardik pandya fitness concerns for team india ahead of this mega event

Read more

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമത ഇപ്പോഴും ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹാര്‍ദിക് ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ ഷാര്‍ദുല്‍ താക്കൂറിനോ ദീപക് ചഹറിനോ അവസരമൊരുങ്ങും. ലോക കപ്പ് ടീമില്‍ മാറ്റം വരുത്താന്‍ ഒക്ടോബര്‍ 15വരെ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്.