തകര്‍പ്പന്‍ തിരിച്ചുവരവ്, സഞ്ജുവിന് പുതുജീവന്‍

Gambinos Ad
ript>

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ തേടി ഒടുവില്‍ ആ ആശ്വാസവാര്‍ത്തയെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുളള ഫിറ്റ്‌നസ് കടമ്പയായ യോ യോ ടെസ്റ്റ് സഞ്ജു സാംസണ്‍ പാസ്സായി.

Gambinos Ad

ബംഗളൂരു നാഷണല്‍ അക്കാഡമിയില്‍ നടന്ന യോയോ ടെസ്റ്റില്‍ 17.3 പോയിന്റാണ് സഞ്ജു സ്വന്തമാക്കിയത്. 16.1പോയിന്റ്  മാത്രമാണ് യോയോ ടെസ്റ്റ് പാസാകാന്‍ ആവശ്യമുളളത്.

നേരത്തെ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്നും പുറത്തായിരുന്നു. സഞ്ജു സാംസണു പകരം ഇശാന്‍ കിഷനാണ് ഇന്ത്യ എ ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തില്‍ കളിച്ചത്. സഞ്ജുവിനെ കൂടാതെ മുഹമ്മദ് ഷമ്മി, അമ്പാടി റായിഡു എന്നിവരും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ട് ദേശീയ ടീമിലെ  സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

സഞ്ജുവിന് ശാരീരികമായി ചില അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം തവണ സഞ്ജു യോയോ ടെസ്റ്റ് പാസായി കരിയറിന് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്.

നേരത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച വെച്ചത്. 441 റണ്‍സാണ് സഞ്ജു സീസണില്‍ സ്വന്തമാക്കിയത്.