ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്‍റെ മടങ്ങിവരവ് ഇനി എളുപ്പമല്ല; തുറന്നടിച്ച് പാക് മുന്‍ താരം

ഇന്ത്യന്‍ ടീമില്‍ വീണ്ടും സ്ഥാനം പിടിക്കുക എന്നത് സഞ്ജു സാംസണെ സംബന്ധിച്ച് എളുപ്പമല്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ടി20 ലോക കപ്പ് ടീമില്‍ സഞ്ജുവിന് ഇടംപിടിക്കാനാവാതെ പോയതില്‍ പ്രതികരിക്കവേയാണ് ബട്ട് ഇക്കാര്യം പറഞ്ഞത്. ടീമില്‍ തിരിച്ചെത്താന്‍ നല്ല കഠിനാധ്വാനം താരം ചെയ്യേണ്ടിവരുമെന്ന് ബട്ട് പറയുന്നു.

‘ചില കളിക്കാര്‍ ആഭ്യന്തര, ഫ്രാഞ്ചൈസി തലങ്ങളില്‍ മികച്ചവരാണ്. പക്ഷേ വലിയ സ്റ്റേജില്‍ ആ പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ല. ഒരുകൂട്ടരുടെ കാര്യത്തില്‍ ഇത് തിരിച്ചാണ്. ചില കളിക്കാര്‍ വലിയ വേദികളില്‍ തിളങ്ങാന്‍ കഴിവുള്ളവരാണ്, മറ്റ് ചില കളിക്കാര്‍ക്ക് ഉയര്‍ന്ന തലത്തില്‍ വിജയിക്കാനുള്ള ത്രാണിയില്ല. ഇതെല്ലാം ഭാഗ്യത്തെയും സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു.’

No one should talk about integrity in Pakistan cricket: Salman Butt | Cricket News - Times of India

‘വലിയ സമ്മര്‍ദ്ദത്തിനിടയില്‍ സഞ്ജു ശരിക്കും കഠിനാധ്വാനം ചെയ്യണം. കാരണം നിലവിലെ ഇന്ത്യന്‍ ടീമില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല. തന്റെ സമയം കഴിയുന്നതിന് മുമ്പ് സാംസണിന് സ്വയം തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ സല്‍മാന്‍ ബട്ട് പറഞ്ഞു.