സഞ്ജു തന്നെ നായകൻ, ലക്‌ഷ്യം കിരീടം മാത്രം

സെയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണാണ് ടീമിനെ നയിക്കുക. ഇന്ത്യയുടെ അണ്ടർ 19 ടീമില്‍ ഇടം നേടിയ ഷോണ്‍ റോജറും സ്ക്വാഡില്‍ ഇടം നേടി. സച്ചിൻ ബേബിയാണ് ടീമിലെ ഉപനായകൻ. പ്രമുഖ താരങ്ങൾ എല്ലാം തന്നെ ടീമിലിടം നേടിയിട്ടുണ്ട്.

നിലവിൽ സൗത്ത് ആഫ്രിക്കയുമായി നടക്കുന്ന ഏകദിന പരമ്പരയിൽ അവസരം കാത്തിരിക്കുന്ന സഞ്ജു മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ടീമിലെ സ്ഥിരക്ഷണവും സഞ്ജു സ്വപ്നം കാണുന്നുണ്ട്.

ഒക്ടോബര്‍ 11 ന് അരുണാചല്‍ പ്രദേശുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് C യില്‍ കര്‍ണാടക, ഹരിയാന, സര്‍വീസസ്, മഹാരഷ്ട്ര, ജമ്മു & കാശ്മീര്‍, മേഖാലയ തുടങ്ങിയ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്