സഞ്ജുവിന് പിന്നാലെ സ്റ്റൈലന്‍ ഫിഫ്റ്റിയുമായി താക്കൂര്‍; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍. ഇന്ത്യ ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ 49.3 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി നായകന്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ്മ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

സഞ്ജു 68 ബോളില്‍ 54 ഉം തിലക് വര്‍മ്മ 62 ബോളില്‍ 50 ഉം റണ്‍സെടുത്തു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ താക്കൂര്‍ 33 ബോളില്‍ 51 റണ്‍സെടുത്തു ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍ (39), രാഹുല്‍ ത്രിപാഠി (18), ശ്രീകര്‍ ഭരത് (9) റിഷി ധവാന്‍ (34) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പൃഥ്വി ഷാ, ഋതുരാജ് ഗെയ്കവാദ്, രജത് പടിധാര്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് വിശ്രമം നല്‍കി. അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, കെ.എസ് ഭരത്, കുല്‍ദീപ് സെന്‍ എന്നിവരാണ് ടീമിലെത്തിയത്.

ഇന്ത്യ എ ടീം: അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, തിലക് വര്‍മ, കെ എസ് ഭരത്, രജന്‍ഗദ് ബാവ, ഋഷി ധവാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്.

ന്യൂസിലന്‍ഡ് എ: ചാഡ് ബൗസ്, ഡെയ്ന്‍ ക്ലിവര്‍, ജേക്കബ് ഡഫി, ജോ വാള്‍ക്കര്‍, ലോഗന്‍ വാന്‍ ബീക്ക്, മാര്‍ക് ചാപ്മാന്‍, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍, രചിന്‍ രവീന്ദ്ര, റോബര്‍ട്ട് ഒ ഡണ്ണല്‍, ടോം ബ്രൂസ്.