സഞ്ജു ഈ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകൻ- ഇർഫാൻ പത്താൻ

സഞ്ജു സാംസന്റെ നിശബ്ദമായ ക്യാപ്റ്റന്‍സിയുടെ മറ്റൊരു വിജയമായിരുന്നു ഇന്നലെ കണ്ടത്. രാജസ്ഥാന്‍ തങ്ങളുടെ ബാറ്റിങ്ങില്‍ ആദ്യം സെയ്ഫായൊരു ടോട്ടല്‍ ഉണ്ടെങ്കില്‍ എതിരാളികളേ എറിഞ്ഞു വീഴ്ത്താമെന്നുള്ള കോണ്‍ഫിഡന്‍സുള്ള ടീമായി മാറ്റാൻ സഞ്ജുവിന് സാധിച്ചു. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത് ഇർഫാൻ പത്താൻ ആണ്.

” ഈ ഐ.പി. എലിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് സഞ്ജു. സ്കോർ പ്രതിരോധിച്ച് ജയിക്കുക എളുപ്പമല്ല, രാജസ്ഥാൻ അത് നിരന്തരമായി ചെയ്യുന്നുണ്ട്.”

ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്ത ടീമുകൾ അധികവും പരാജയപ്പെട്ടപ്പോൾ സഞ്ജുവിന്റെ ടീം അങ്ങനെ പതറിയില്ല. ഏഴ് വിജയങ്ങളാണ് അവർ സ്കോർ ഡിഫൻഡ് ചെയ്ത് കൊണ്ട് നേടിയത്. ഇന്നലെയും രാജസ്ഥാൻ സ്കോർ ഡിഫൻഡ് ചെയ്ത് കൊണ്ടായിരുന്നു വിജയിച്ചത്. ബാറ്റിംഗിൽ പതിവ് താളത്തിൽ എത്തിയിലെങ്കിലും നായകൻ എന്ന നിലയിൽ സഞ്ജു മികവ് തെളിയിച്ചു. ടോസ് ഭാഗ്യം ഇല്ലാത്ത നായകൻ ആയിട്ട് കൂടി ടീമിനെ വിജയവര കടത്താൻ സഞ്ജുവിന് സാധിച്ചു.

അടുത്ത മത്സരം ജയിക്കാൻ സാധിച്ചാൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് സാധിക്കും.