ബുംറയ്ക്കും ഷമിയ്ക്കും പകരം അവനെ ഇറക്കണം: സഞ്ജയ് മഞ്ജരേക്കര്‍

Advertisement

ഓസീസിന് എതിരായുള്ള ഇനിയുള്ള മത്സരങ്ങളില്‍ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിയ്ക്കും പകരം ദീപക് ചാഹറിന് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുംറയും ഷമിയും ഇതുവരെ പരമ്പരയില്‍ ഫോം കണ്ടെത്താത്ത സാഹചര്യത്തിലാണ് മഞ്ജരേക്കറുടെ വിലയിരുത്തല്‍.

ആദ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ ബുംറയേക്കാളും ഷമിയേക്കാളും കെല്‍പ്പ് ദീപക് ചാഹറിനുണ്ടെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഭുവനേശ്വറിനെപ്പോലെ ആദ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ ചാഹറിന് പ്രത്യേക കഴിവുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു ഏകദിന മത്സരങ്ങളിലും ബുംറയുടെ പ്രകടനം ദയനീയമായിരുന്നു. ഷമി വിക്കറ്റുകള്‍ എടുക്കുന്നുണ്ടെങ്കിലും വലിയ റണ്‍സ് വഴങ്ങി.

Even Hardik Pandya Will Not Be in My Team, They Add Illusory Value' - Sanjay Manjrekar Explains Selection Process

ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഓസീസ് ഇന്നിംഗ്‌സ് 100- ന് മുകളില്‍ ആകുമ്പോഴാണ് ഇന്ത്യയ്ക്ക് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ പോലും സാധിക്കുന്നത്. ഇന്ത്യന്‍ ബോളിംഗ് നിരയെ കണക്കിന് പ്രഹരിച്ച ഓസീസ് ആദ്യ മത്സരത്തില്‍ 374 റണ്‍സും രണ്ടാം മത്സരത്തില്‍ 389 റണ്‍സും എടുത്തിരുന്നു.

The night everything changed for Deepak Chahar

ഓസീസിനെതിരെ രണ്ടു ഏകദിനങ്ങളില്‍ നിന്നായി രണ്ടു വിക്കറ്റ് മാത്രമാണ് ബുംറയ്ക്ക് വീഴ്ത്താനായത്. 10 ഓവറുകളില്‍ യഥാക്രമം 73, 79 റണ്‍സ് പേസര്‍ വഴങ്ങുകയും ചെയ്തു. ഈ വര്‍ഷം എട്ട് ഏകദിനങ്ങള്‍ കളിച്ച ബുംറ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയതെന്നാണ് പരിതാപകരം. ശരാശരി 146.33 ആണ്.