ധോണി കിഴക്കിലെ വേഗമേറിയ വിക്കറ്റ് കീപ്പറെന്ന് ഐ.സി.സി; വിയോജിച്ച് സംഗക്കാര

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ 40-ാം ജന്മദിനം കഴിഞ്ഞ ദിവസമാണ് കടന്നു പോയത്. സഹതാരങ്ങളും ആരാധകരും മുന്‍താരങ്ങളുമെല്ലാം ധോണിക്ക് ആശംസയുമായെത്തി. ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംഗുകള്‍ കോര്‍ത്തിണക്കിയായിരുന്നു ഐ.സി.സിയുടെ പിറന്നാള്‍ ആശംസ. കിഴക്കിലെ വേഗമേറിയ കൈകളെന്ന തലക്കെട്ടോടെയാണ് ഐ.സി.സി വീഡിയോ പങ്കുവെച്ചത്.

വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ അതില്‍ തിരുത്തലുമായി ശ്രീലങ്കയുടെ മുന്‍ വിക്കറ്റ്കീപ്പറും നായകനുമായിരുന്ന കുമാര്‍ സംഗക്കാര രംഗത്തെത്തി. ഐ.സി.സിയുടെ വീഡിയോക്കു താഴെയായിരുന്നു സംഗക്കാര തിരുത്തല്‍ വേണമെന്നു അറിയിച്ചത്. കിഴക്കിലെ മാത്രമല്ല, തന്റെ കാലത്തു ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കൈകളാണ് ധോണിയുടേതെന്നാണ് സംഗക്കാര ട്വീറ്റ് ചെയ്തത്.

Protests erupt in Sri Lanka after Kumar Sangakkara, Mahela Jayawardene  questioned over 2011 World Cup final match-fixing

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം സ്റ്റംപിംഗുകള്‍ നടത്തിയ വിക്കറ്റ് കീപ്പര്‍ ധോണിയാണ്. 123 സ്റ്റംപിംഗുകളാണ് ഏകദിനത്തില്‍ ധോണിയുടെ പേരിലുള്ളത്.  99 സ്റ്റംപിംഗുകളുമായി സങ്കക്കാരയാണ് രണ്ടാംസ്ഥാനത്ത്. കരിയറിലാകെ 195 സ്റ്റംപിംഗുകള്‍ ധോണി നടത്തിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ ഇത്രയുമധികം സ്റ്റംപിംഗുകളുള്ള മറ്റൊരു വിക്കറ്റ് കീപ്പറില്ല.

Kumar Sangakkara corrects ICC, says MS Dhoni 'not just quickest hands in  the East' - Sports News

Read more

2020 ആഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐ.പി.എല്ലില്‍ മാത്രമാണ് കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് ധോണി. ഈ സീസണോടെ ധോണി ഐ.പി.എല്ലും നിര്‍ത്തുമെന്നാണ് സൂചന.