നാളെ സാംസ് ആഗ്രഹിക്കുന്നത് പ്രതികാരം, പക്ഷെ കമ്മിൻസ് കളിക്കുമോ എന്ന് പോലും ഉറപ്പില്ല

കഴിഞ്ഞ തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യൻസുമായി കളിച്ചപ്പോൾ, ഡാനിയൽ സാംസ് എറിഞ്ഞ ഒരു ഓവറിൽ തന്നെ കളി അവസാനിച്ചിരുന്നു. പാറ്റ് കമ്മിൻസ് അതിൽ നിന്ന് 35 റൺസ് എടുത്ത് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു , വെങ്കിടേഷ് അയ്യർ അർദ്ധ സെഞ്ച്വറി തികച്ചിരുന്നു.

ഒരു മാസത്തിലേറെയായി, ഫോമില്ലാത്ത കമ്മിൻസും വെങ്കിടേഷും നൈറ്റ് റൈഡേഴ്സ് ഇലവനിൽ നിന്ന് പുറത്തായി കഴിഞ്ഞിരിക്കുന്നു. സാംസ് ആകട്ടെ കഴിഞ്ഞ മത്സരത്തോടെ മുംബൈയുടെ ഹീറോ ആയി. നാളെ പഴയ കണക്ക് തീർക്കാൻ കൊൽക്കത്ത നിരയിൽ കമ്മിൻസ് കാണില്ലലോ എന്നതാകും സാംസിന്റെ സങ്കടം.

നാളെ കൂടി തൊട്ടാൽ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും. സീസൺ നന്നായി തുടങ്ങിയ കൊൽക്കത്ത ഇത്തരം പതനം പ്രതീക്ഷിച്ച കാണില്ല. മുംബൈ ആകട്ടെ വിജയിക്കാൻ തുടങ്ങിയിട്ട് തന്നെ 2 മത്സരങ്ങൾ ആയതേ ഉള്ളു.

നാളെ ഉൾപ്പടെ വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച് സീസൺ മനോഹരമായി അവസാനിപ്പിക്കാനാണ് മുംബൈ ശ്രമിക്കുന്നത്. കൊൽക്കത്ത ആകട്ടെ വിദൂരമായ പ്ലേ ഓഫ് സാധ്യതകൾക്കായി ഒരു ജയമെന്ന സ്വപ്നവുമായി നിൽക്കുന്നു.