തങ്ങളുടെ ബലഹീനത പാകിസ്ഥാന്‍ സ്വയം തുറന്നു കാട്ടുന്നു; വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

ടി20 ലോക കപ്പിന് തയ്യാറെടുക്കുന്ന പാകിസ്ഥാന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സല്‍മാന്‍ ബട്ട്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസാമിന്റെ പദ്ധതികള്‍ക്കെതിരെയാണ് താരത്തിന്റെ വിമര്‍ശനം. തങ്ങളുടെ ബലഹീനത പാകിസ്ഥാന്‍ സ്വയം തുറന്നു കാട്ടുകയാണെന്നു ബട്ട് കുറ്റപ്പെടുത്തി.

‘ഇന്ത്യ സന്നാഹ മത്സരങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയെന്നാണ് കരുതുന്നത്.പ്ലേയിംഗ് 11നിലേക്ക് പരിഗണിക്കുന്ന താരങ്ങള്‍ക്ക് മാത്രമല്ല അവസരം നല്‍കിയത്. എല്ലാവര്‍ക്കും അവര്‍ കളിക്കാനുള്ള അവസരം നല്‍കി. എന്നാല്‍ പാകിസ്ഥാന്‍ അങ്ങനെയല്ല ചെയ്തത്. ബാബര്‍ അസാം താരങ്ങളെ വേണ്ടവിധം ഉപയോഗിച്ചില്ല. ബാബര്‍ നേരത്തെ പുറത്താവുമ്പോള്‍ എന്താണ് ടീമിന്റെ പദ്ധതിയെന്ന് മനസ്സിലാവുന്നില്ല.’

Mental Constipation": Salman Butt Retorts To Michael Vaughan's Match-Fixing Barb | Cricket News

‘ബാബറും റിസ്വാനും ഓപ്പണിംഗില്‍ ഇറങ്ങുന്നതു കൊണ്ട് എന്ത് ഗുണമാണ് ടീമിനുള്ളത്. ഹൈദര്‍ അലി, മുഹമ്മദ് വാസിം, മുഹമ്മദ് നവാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്കെല്ലാം ഫോമിലേക്കെത്താനുള്ള അവസരമായിരുന്നു നല്‍കേണ്ടിയിരുന്നത്. ഹഫീസ് ഏറെ നാളുകളായി മോശം ഫോമിലാണ്. അവരെയാരെയെങ്കിലും ഓപ്പണറാക്കി ഇറക്കി ഫോമിലേക്കെത്തിക്കാന്‍ ശ്രമിക്കാമായിരുന്നു. താരങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത പക്ഷം പരിശീലന മത്സരംകൊണ്ട് എന്താണ് കാര്യം’ സല്‍മാന്‍ ബട്ട് വിമര്‍ശിച്ചു.

Pakistan vs South Africa Live Streaming T20 World Cup 2021: How to Watch PAK vs SA Warm-Up Match Online | Cricket News – India TV

ഞായറാഴ്ച ഇന്ത്യയ്ക്കെതിരെയാണ് ലോക കപ്പിലെ പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ആരംഭിക്കുന്ന മത്സരത്തിന് ദുബായിയാണ് വേദിയാകുന്നത്. രണ്ട് സന്നാഹങ്ങളും അനായാസം ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയുടെ നടുക്കത്തിലാണ് പാകിസ്ഥാന്‍.