ഫൈനലില്‍ ഇന്ത്യ തോല്‍ക്കും, കിരീടസാദ്ധ്യത കിവീസിനെന്ന് പാകിസ്ഥാന്റെ വിവാദ നായകന്‍

അടുത്തമാസം നടക്കാനിരിക്കുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നതാണ് ഫൈനലില്‍ ഏറ്റവും നിര്‍ണായകമാണെന്നും അതിനാല്‍ രണ്ട് ടെസ്റ്റ് ഫൈനലിന് മുന്നേ കളിക്കുന്ന ന്യൂസിലന്‍ഡിന് ഫൈനലില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ബട്ട് പറഞ്ഞു.

“ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ടെക്നിക്ക് വളരെ പ്രധാനമാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥ അതിന്റെ പങ്കു വഹിക്കുകയും പിച്ചില്‍ മികച്ച സീം മൂവ്മെന്റ് ലഭിക്കുകയും ചെയ്താല്‍ മികച്ച ടെക്നിക്കുള്ള ടീമിനായിരിക്കും അതു ഗുണം ചെയ്യുക. ഇംഗ്ലണ്ടില്‍ രണ്ടു ടെസ്റ്റുകളില്‍ കളിച്ചതിനു പിന്നാലെ ഫൈനല്‍ കളിക്കുന്നത് കിവികള്‍ക്കു ഗുണം ചെയ്യും.”

Misbah puts Butt Test return on the table | cricket.com.au

“അവസാനമായി പാകിസ്ഥാന്‍ ടീം ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ കളിച്ചപ്പോള്‍ പിച്ച് സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്നതായിരുന്നു. അതുപോലെയുള്ള പിച്ചാണ് ഫൈനലിനും തയ്യാറാക്കുകയെങ്കില്‍ ഇന്ത്യക്കു മുന്‍തൂക്കം ലഭിക്കും. കാരണം ഇന്ത്യക്കു മികവുറ്റ സ്പിന്നര്‍മാരുണ്ട്” ബട്ട് പറഞ്ഞു.

ഇന്ത്യക്കെതിരായ ഫൈനലിനു മുമ്പ് ന്യൂസിലാന്‍ഡ് ടീം ഇംഗ്ലണ്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഇതിനായി നേരത്തേ തന്നെ കിവീസ് ടീം ഇവിടെയെത്തിക്കഴിഞ്ഞു. ജൂണ്‍ 18 നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടം നടക്കുക.