വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും സാഹ പുറത്ത്, മനസ് വേദനിച്ചു എന്ന് ഭാര്യ

ക്രിക്കറ്റ് അസോസിയേഷൻ ബംഗാൾ തലവൻ അവിഷേക് ഡാൽമിയയുടെ ‘വിമർശനത്തിന്’ ശേഷം, വൃദ്ധിമാൻ സാഹ ബംഗാൾ രഞ്ജി സ്ക്വാഡിനായി സൃഷ്ടിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയതായി വാർത്തകൾ പുറത്ത് വരുന്നു.

ഇത് സംസ്ഥാന അസോസിയേഷനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായതിനെ സൂചനയായി കണക്കാക്കാം. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ടെസ്റ്റ് കരിയറിൽ നിന്ന് വിരമിക്കാൻ പറഞ്ഞതോടെയാണ് ഇതെല്ലാം ആരംഭിച്ചത് എന്ന് പറയാം. 37-കാരനായ താരത്തിന് ഇനി ടീമിൽ അവസരം ഉണ്ടാകില്ലെന്നും പറഞ്ഞതോടെയാണ് താരത്തിന്റെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ടെസ്റ്റ് ടീമിൽ ഇനി അവസരം ഉണ്ടാകില്ല എന്ന് പറഞ്ഞതോടെ താരത്തിന് ബംഗാൾ ടീമിൽ കളിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. ഇന്ത്യൻ ടീമിൽ അവസരം കിട്ടാത്തതിന് എന്തിനാ സംസ്ഥാനത്തിന് വേണ്ടി കളിക്കാത്തത് എന്ന് ബംഗാൾ അസോസിയേഷൻ ചോദിച്ചു.

വ്യാഴാഴ്‌ച പോലും ഡാൽമിയ പറഞ്ഞിരുന്നു: “ഈ നിർണായക ഘട്ടത്തിൽ ബംഗാളിനായി വൃദ്ധിമാൻ സാഹ കളിക്കണമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആഗ്രഹിച്ചു, പ്രത്യേകിച്ചും രഞ്ജി ട്രോഫിയിൽ ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷം ബംഗാൾ നോക്കൗട്ട് ഘട്ടത്തിൽ പോരാടുമ്പോൾ, സാഹയുടെ സേവനം അത്യാവശ്യമാണ്.

എന്തായാലും തന്റെ വിഷമ ഘട്ടത്തിൽ കൂടെ നിലയ്ക്കാതെ കളിക്കാൻ നിർബന്ധിച്ച അസോസിയേഷൻ രീതിയെ സാഹ എതിർത്തു . ഈ പ്രസ്താവനകൾ അദ്ദേഹത്തെ വേദനിപ്പിച്ചുവെന്ന് സാഹയുടെ ഭാര്യ റോമി പറഞ്ഞു.

ഗ്രൂപ്പിൽ നിന്നും പുറത്തായ സാഹയുടെ നടപടിയെ വ്യക്തി ഒന്നിനും മുകളിൽ അല്ലെന്നുള്ള രീതിയിലാണ് അസോസിയേഷൻ നേരിട്ടത്.