ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ്: താന്‍ കളിക്കില്ലെന്ന് സച്ചിന്‍

മാസ്റ്റര്‍ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ബാറ്റിംഗിന്റെ മനോഹാരികത അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇപ്പോഴും മതിയായിട്ടില്ല. താരത്തിന്റെ ബാറ്റിംഗ് വീണ്ടും കാണാന്‍ അവസരം ഒരുങ്ങുന്നു എന്നത് ഏറെ ആകാംഷയോടെ ഇന്ത്യ കാത്തിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ഇപ്പോള്‍ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ നിന്നും കേള്‍ക്കുന്നത്. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം കളിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

സച്ചിന്റെ മീഡിയ മാനേജ്‌മെന്റ് ടീം തന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിരമിച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ക്രിക്കറ്റ് ലീഗ് പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ടൂര്‍ണമെന്റ പ്രഖ്യാപിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവരെ വെച്ച് പ്രമോഷന്‍ വീഡിയോ ഇറക്കുകയും സെവാഗും, യുവ്‌രാജ് സിംഗും, ഹര്‍ഭജനും ഒക്കെയുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ലീഗില്‍ സച്ചിന്‍ കളിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്.

Sachin Tendulkar will not be seen in Legends League Cricket (LLC), fans'  hopes are broken

Read more

എല്‍എല്‍സി യില്‍ സച്ചിന്‍ കളിക്കുന്നില്ലെന്നും അമിതാഭ് ബച്ചനെയും ആരാധകരെയും സംഘാടകര്‍ തെറ്റിദ്ധിപ്പിക്കുകയായിരുന്നു എന്നും എസ്ആര്‍ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ജനുവി 20 മുതലാണ് എല്‍എല്‍സി നടക്കുന്നത. ഇന്ത്യയുടേയും പാകിസ്താന്റേയും ശ്രീലങ്കയുടേയും കഴിഞ്ഞകാല താരങ്ങളാണ് കളിക്കുന്നത്. പാകിസ്ഥാന് വേണ്ടി ഷൊയബ് അക്തറും ഷഹീദ് അഫ്രീദിയും മൊഹമ്മദ് യൂസുഫും ഉമര്‍ഗുല്ലും മിസ്ബാ ഉള്‍ ഹക്കുമെല്ലാം കളിക്കുമ്പോള്‍ ശ്രീലങ്കയ്ക്കായി ജയസൂര്യയും മുത്തയ്യാ മുരളീധനും ചാമിന്ദവാസുമെല്ലാം കളത്തിലിറങ്ങുന്നുണ്ട്.