‘സെഞ്ച്വറി നേടാന്‍ സച്ചിന് അറിയാം, എന്നാലത് ഡബിളും ട്രിപ്പിളുമാക്കാന്‍ അറിയില്ലായിരുന്നു’

സെഞ്ച്വറി നേടാന്‍ സച്ചിന് വശമുണ്ടായിരുന്നെങ്കിലും അതിനെ ഡബിളും ട്രിപ്പിളുമാക്കാന്‍ അറിയില്ലായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ ടീം നായകന്‍ കപില്‍ ദേവ്. സച്ചിനുണ്ടായിരുന്ന കഴിവനുസരിച്ച് അദ്ദേഹം അഞ്ച് ട്രിപ്പിള്‍ സെഞ്ചുറികളും 10 ഇരട്ട സെഞ്ചുറികളും കൂടി നേടേണ്ടതായിരുന്നുവെന്ന് കപില്‍ ദേവ് പറയുന്നു.

‘സച്ചിനോളം പ്രതിഭയുള്ള മറ്റൊരു താരത്തെയും ഞാന്‍ കണ്ടിട്ടില്ല. എങ്ങനെ സെഞ്ചുറികള്‍ നേടാമെന്ന് സച്ചിന് അറിയാമായിരുന്നു എന്നാല്‍ അദ്ദേഹം ഒരിക്കലും ആക്രമണകാരിയായ ഒരു ബാറ്റ്‌സ്മാനായി മാറിയിരുന്നില്ല. ക്രിക്കറ്റിലെ എല്ലാം തന്നെ സച്ചിന്‍ സ്വന്തമാക്കിയിരുന്നു. എങ്ങനെ സെഞ്ചുറികള്‍ നേടാമെന്ന് അവനറിയാം, പക്ഷേ അവ എങ്ങനെ ഡബിളും ട്രിപ്പിളുമാക്കി മാറ്റാമെന്ന കാര്യം അറിയില്ലായിരുന്നു. സെഞ്ചുറി കുറിക്കുന്നതുവരെ സച്ചിന്‍ മികച്ച രീതിയില്‍ മുന്നേറും. ശേഷം സിംഗിളുകളിലേക്ക് വഴി മാറും.’

Sachin Tendulkar Should Have Done Much Better In His Cricketing ...

‘സച്ചിന്റെ നിലവാരം വെച്ച് അദ്ദേഹത്തിന്റെ പേരില്‍ കുറഞ്ഞത് അഞ്ച് ട്രിപ്പിള്‍ സെഞ്ചുറികളെങ്കിലും വേണ്ടതായിരുന്നു. 10 ഇരട്ടസെഞ്ചുറികളും കാണേണ്ടതായിരുന്നു. കാരണം, പേസ് ബോളര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരു ഓവറില്‍ ഒരു ബൗണ്ടറി വെച്ച് നേടാന്‍ അനായാസം സാധിച്ചിരുന്ന താരമാണ് സച്ചിന്‍.’ കപില്‍ പറഞ്ഞു.

Open Letter in reply to Kapil Dev - "Thank God Sachin didn't do ...

200 ടെസ്റ്റുകളില്‍നിന്ന് 15,921 റണ്‍സും 463 ഏകദിനങ്ങളില്‍നിന്ന് 18,426 റണ്‍സും സഹിതം രാജ്യാന്തര കരിയറില്‍ 34,357 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ആറ് ഡബിള്‍ സെഞ്ച്വറികളുള്ള സച്ചിന്റെ അക്കൗണ്ടില്‍ ഒറ്റ ട്രിപ്പിള്‍ സെഞ്ച്വറി പോലുമില്ല. എന്നാല്‍ ഏകദിനത്തില്‍ 200 എന്ന മാന്ത്രികസംഖ്യ ആദ്യം മറികടന്നത് സച്ചിനാണെന്ന് വിസ്മരിച്ചുകൂടാ.