'ഡ്രെസിംഗ് റൂമില്‍ ലാപ്ടോപ്പിന് എന്ത് കാര്യം?'; സച്ചിന്‍ അന്ന് ചോദിച്ചത്

ക്രിക്കറ്റില്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റങ്ങള്‍ ഓര്‍മ്മിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2002ല്‍ ആരോ ഒരു ലാപ്ടോപ്പ് ഡ്രെസിംഗ് റൂമില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെ അതിന്റെ ആവശ്യമെന്തെന്ന് തിരക്കിയ ആളാണ് താനെന്ന് സച്ചിന്‍ വെളിപ്പെടുത്തി.

‘സാങ്കേതികവിദ്യ എല്ലാം മാറ്റിമറിച്ചു. 2002ല്‍ ഡ്രെസിംഗ് റൂമില്‍ ആരോ ഒരു ലാപ്ടോപ്പ് കൊണ്ടുവന്നു. ഡ്രെസിംഗ് റൂമില്‍ ലാപ്ടോപ്പിനെന്ത് കാര്യമെന്ന് അപ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. ആ കാലത്ത് നിന്ന് ഏറെ മുന്നോട്ടു പോയി. ഇന്ന് ഇന്ത്യന്‍ ടീമിന്റെ കളിമികവ് രൂപപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യ സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്. കളിക്കാര്‍ക്ക് അവരുടെ പിഴവുകള്‍ മനസ്സിലാക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു.’

When Sachin Tendulkar Asked

‘പുതിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ പഠിച്ചാല്‍ മാത്രമേ എല്ലാ സാഹചര്യങ്ങളോടും നമുക്ക് പൊരുത്തപ്പെടാന്‍ സാധിക്കുകയുള്ളൂ. ടീം മീറ്റുകള്‍ ഇപ്പോള്‍ പഴയ പോലെയല്ല, കഴിഞ്ഞ കളിയുടെ ഓര്‍മ്മയില്‍ മാത്രം അവലോകനം നടത്തിയ ടീം മീറ്റുകളില്‍ നിന്ന് ഒരുപാട് മാറി’ സച്ചിന്‍ പറഞ്ഞു.