ലോകം കണ്ട മികച്ച താരങ്ങള്‍, ബദ്ധവൈരികള്‍, പക്ഷേ, ഇവരുടെ പരസ്പരബഹുമാനം വളരെ ശ്രദ്ധേയമാണ്

വിമല്‍ താഴെത്തുവീട്ടില്‍

സച്ചിന്‍ ഉള്‍പ്പെട്ട മത്സരങ്ങളില്‍ മുരളി 8,300- ത്തോളം പന്തുകള്‍ എറിഞ്ഞു, അതേ കളികളില്‍ സച്ചിന്‍ 3,000-ല്‍ പരം റണ്‍സുകള്‍ നേടി. മുരളിയും സച്ചിനും തമ്മിലുള്ളത് ഒരു അസാധാരണമായ പോരാട്ടമായിരുന്നു എങ്കിലും ഏകദേശം തുല്യമായ അവസങ്ങളില്‍ അവര്‍ ഇരുവരും മികച്ച രീതിയില്‍ പോരാടി.

ആദ്യകാലത്തു സച്ചിനെ ഭയമായിരുന്നു, എന്നത് മുരളിയും സമ്മതിച്ച കാര്യമാണ്. ഇവര്‍ തമ്മില്‍ ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ സച്ചിന്‍ 28 ടെസ്റ്റുകള്‍ കളിച്ചിരുന്നു, കൂടാതെ സിഡ്നിയിലെ 148, പെര്‍ത്തിലെ 114 എന്നിവ ലോക ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു. എന്നാല്‍ മുരളി വെറും ആറു മല്‍സരം മാത്രമായിരുന്നു കളിച്ചത്. ഇതൊക്കെ കൊണ്ടാകും മുരളിക്ക് സച്ചിന്റെ വിക്കറ്റ് എടുക്കാന്‍ 4 വര്‍ഷവും 16 മത്സരങ്ങളും വേണ്ടി വന്നു.

यह महान खिलाड़ी है गेंदबाजी का 'सचिन तेंदुलकर', देश के लिए चटकाए थे हजारों विकेट - muttiah muralitharan international cricket sri lanka bowler - Sports Punjab Kesari

1997 ല്‍ കൊളംബോയില്‍ നടന്ന ഏകദിനത്തിലാണ് ഇത് ആദ്യമായി സംഭവിച്ചത്. ഒരിക്കല്‍ തോല്‍പ്പിച്ച ശേഷം അടുത്ത 12 മാസത്തില്‍ 4 പ്രാവശ്യം കൂടി മുരളീധരന്‍ അത് ആവര്‍ത്തിച്ചു. ആ സമയം, സച്ചിന്‍ ക്യാപ്റ്റന്‍സിയുടെ ഭാരം വഹിക്കുകയായിരുന്നു, മുരളീധരന്‍ ആണെങ്കില്‍ ഓസ്ട്രേലിയയില്‍ എറിയാന്‍ വിളിക്കപ്പെട്ടതിന്റെ അഗ്‌നിപരീക്ഷയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്ന രീതിയില്‍ സ്വയം രൂപപ്പെട്ടു വരുകയും.

sachin tendulkar trouble on off-spin: Sachin Tendulkar bit of trouble on off-spin; Muttiah Muralitharan on Sachin Tendulkar weakness; 800 टेस्ट विकेट लेने वाले मुथैया मुरलीधरन ने बताई सचिन तेंडुलकर की ...

രണ്ടുപേരുടെയും ഭാഗ്യം കാലത്തിനനുസരിച്ച് അവരുടെ സ്വഭാവത്തോടൊപ്പം മാറി.
ഒരാള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുകയും മറ്റെയാള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും ചെയ്തു. എന്നും ബദ്ധവൈരികളായി ലോകം കണ്ട ഇവരിലെ പരസ്പരബഹുമാനം വളരെ ശ്രദ്ധേയമാണ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7