ഭീഷണിയായി ഇനി രണ്ട് താരങ്ങള്‍, സച്ചിന്റെ മാന്ത്രിക റെക്കോഡ് തകരുമോ? 

ലോക കപ്പ് പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചകളെല്ലാം ഒരു റെക്കോഡിനെ കുറിച്ചായിരുന്നു. 2003 ലോക കപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് എന്ന മാന്ത്രിക സംഖ്യ ആരെങ്കിലും മറികടക്കുമോയെന്ന്.

റെക്കോഡ് മറികടക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട രണ്ട് താരങ്ങളായിരുന്നു രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും. ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയില്‍ തോറ്റതോടെ ഇരുവരും മടങ്ങി. രോഹിത് 648 റണ്‍സും വാര്‍ണര്‍ 647 റണ്‍സും നേടിയാണ് മടങ്ങിയത്. ഇതോടെ സച്ചിന്റെ ലോക കപ്പ് റെക്കോര്‍ഡ് തകരാതെ ഈ ലോക കപ്പിലും നിലനില്‍ക്കുമെന്നാണ് പൊതുവെ കരുതുന്നത്.

എന്നാല്‍ ആ റെക്കോഡിന് ഇളക്കം തട്ടില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ല. 549 റണ്‍സുള്ള ജോ റൂട്ടും 548 റണ്‍സുള്ള കെയ്ന്‍ വില്യംസണും ഫൈനലില്‍ പാഡു കെട്ടുന്നുണ്ട്. സച്ചിനെ മറികടക്കാന്‍ റൂട്ടിന് 125 റണ്‍സും വില്യംസണിന് 126 റണ്‍സുമാണ് വേണ്ടത്.

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇവരിലൊരാള്‍ സെഞ്ച്വറി നേടിയതാല്‍ സച്ചിന്റെ ആ റെക്കോഡ് ചരിത്രമാകും. അതിന് ഇംഗ്ലീഷ് താരങ്ങള്‍ക്ക് കഴിയുമോയെന്നാണ് ക്രി്ക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.