സച്ചിനോ കോഹ്‌ലിയോ? ആരാണ് മികച്ചത്... കലക്കൻ മറുപടി നൽകി പാറ്റ് കമ്മിൻസ്

ഫുട്‍ബോളിൽ റൊണാൾഡോ മെസി, ക്രിക്കറ്റിൽ സച്ചിൻ കോഹ്ലി, ആരാണ് മികച്ചവൻ എന്നുള്ള തർക്കം ഇപ്പോഴും സജീവമായി നിലനിൽക്കുകയാണ്. ഓരോ കാലഘട്ടങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിനാൽ തന്നെ പലർക്കും ഇരുവരുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങൾ ആയിരിക്കുംപറയാൻ ഉണ്ടാവുക.

ആരാണ് മികച്ചവൻ എന്ന് ഓസ്‌ട്രേലിയൻ സൂപ്പർ ബോളർ പാറ്റ് കമ്മിൻസിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപതി ഇങ്ങനെ- ” സച്ചിനുമൊത്ത് ഒരു മത്സരം മാത്രമേ ഞാൻ കളിച്ചിട്ടുള്ളു, അതുകൊണ്ട് ഞാൻ പറയും കോഹ്ലിയാണ് മികച്ചവൻ എന്ന്.”

സച്ചിൻ ഫാന്സിനെയും കോഹ്ലി ഫാന്സിനെയും ആരെയും നിരാശപെടുത്താത്ത കലക്കൻ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. അവസാന മത്സരത്തില്‍ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡ് കോഹ്ലി മറികടന്നിരുന്നു.