ശ്രീശാന്തിന്റെ തിരിച്ചുവരവ് പ്രസിഡന്റ്സ് ടി20യിലൂടെ

Advertisement

വിലക്ക് നീങ്ങിയ ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് അടുത്ത് തന്നെ ഉണ്ടാകും. ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പിലൂടെ ശ്രീശാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. കേരള ക്രിക്കറ്റ് അസോസ്സിയേഷനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റ് നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കണം. അതിനാല്‍ ടൂര്‍ണമെന്റിന്റെ തിയതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ടൂര്‍ണമെന്റ് ബയോ ബബിളില്‍ ആയിരിക്കും നടത്തുക. ആലപ്പുഴയിലെ ഹോട്ടലിലാവും കളിക്കാര്‍ ബയോ ബബിളില്‍ കഴിയുക. കേരളത്തില്‍ നിന്ന് തന്നെയാവും ടീമുകള്‍. ടൂര്‍ണമെന്റിന് ഡ്രീം 11ന്റെ പിന്തുണയുമുണ്ട്.

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക്; പ്രതീക്ഷയോടെ താരം -Sreesanth Kerala Cricket Team Indian Cricket Team KCA

2013 മാര്‍ച്ച് 9നാണ് ശ്രീശാന്ത് ഏറ്റവും ഒടുവില്‍ ഒരു ടൂര്‍ണമെന്റില്‍ കളിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു അത്.

I am completely free: S Sreesanth after spot-fixing ban ends- Cricket - Sports News In Malayalam 'ഞാൻ ഇനി പൂർണമായും സ്വതന്ത്രൻ': വിലക്ക് കഴിഞ്ഞതിന്റെ ആശ്വാസത്തിലേക്ക് ശ്രീശാന്ത്

2013ലെ വാതുവെപ്പിന് പിന്നാലെ ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനും വിലക്കിനും ശേഷമാണ് ശ്രീശാന്ത് തിരികെ കളിക്കളത്തിലേക്ക് എത്തുന്നത്.