റോയൽ ചലഞ്ചേഴ്സ് ബോംബെ, ഇത് എന്താ ടീം മാറിപ്പോയോ

ഐ.പി.എലിളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളാണ് ചെന്നൈ, മുംബൈ, ബാംഗ്ലൂർ,കൊൽക്കത്ത എന്നിവർ. പക്ഷെ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതെ ചെന്നൈ, മുംബൈ എന്നിവർ പുറത്തിക്കഴിഞ്ഞു. ബാംഗ്ലൂർ ആകട്ടെ അടുത്ത കളി ജയിക്കുകയും ഡൽഹി മുംബൈയോട് തോൽക്കുകയും ചെയ്താൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിൽ എത്താൻ സാധിക്കുക ഉള്ളു .

ചുരുക്കി പറഞ്ഞാൽ മലയാള സിനിമയായ ഗോഡ്‌ഫാദറിലേ പോലെ പാലം കടക്കണം എങ്കിൽ ആനപ്പാറകാർക്ക് അഞ്ഞൂറന്മാരുടെ സഹായം വേണം. ഈ അഞ്ഞൂറാനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ള അച്ചാമ്മ കാലുപിടിക്കാൻ ചെന്നപോലെ, മുംബൈയുടെ ഈ സീസണിലെ പതനത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ചവരാണ് ബാംഗ്ലൂർ, ആ ബാംഗ്ലൂരിന് ഒരു അവസരം വന്നപ്പോൾ മുംബൈ തന്നെ വേണ്ടി വന്നു.

ഇപ്പോഴിതാ മുബൈക്ക് പരസ്യ പിന്തുണയുമായി ട്വിറ്ററിലെ പ്രൊഫൈൽ പിക്ചർ മാറ്റിയിരിക്കുകയാണ് ബാംഗ്ലൂർ. തനതായ തങ്ങളുടെ ചുവന്ന നിറത്തിന് പകരം നീല നിറം ആക്കിയിരിക്കുകയാണ് ബാംഗ്ലൂർ. മുംബൈ ഇന്ത്യൻസ് ജേർസിയുടെ നിരാമയ നീലയാണ് ബാംഗ്ലൂർ പിന്തുണക്കായി ഉപയോഗിച്ചത്.

പുറത്തായ മുംബൈക്ക് ഇല്ലാത്ത ടെന്ഷനിലാണ് ഓരോ ബാംഗ്ലൂർ ആരാധകനും ഇന്നത്തെ മത്സരം കാണുന്നത്.