ഇന്ത്യയുടെ രാശിയുള്ള കളിക്കാരന്‍ എല്ലാവരും വിചാരിക്കുന്നതുപോലെ കോഹ്‌ലിയല്ല, കണക്കുകള്‍ പറയുന്നതിതാണ്

2017 അവസാനിക്കാറായി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവുമധികം ഇപ്പോള്‍ സന്തോഷിക്കുന്നത് രോഹിത് ശര്‍മയായിരിക്കും. വിവാഹവും സത്ക്കാരവുമൊക്കെയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തിരക്കിലായപ്പോള്‍ വീണ് കിട്ടിയതാണ് രോഹിത്തിന് ക്യപ്റ്റന്‍സി. കിട്ടിയ അവസരം ഈ മുംബൈക്കാരന്‍ മുതലാക്കുകയും ചെയ്തു.

ശ്രിലങ്കയ്‌ക്കെതിരായ പരമ്പര രോഹിത്ത് എന്ന ക്യാപ്റ്റന്റെ മികവ് തിരിച്ചറിഞ്ഞ മത്സരം എന്നതിലുപരി രോഹിത്തെന്ന ബാറ്റ്‌സമാന്റെ മികവ് വരച്ചുകാട്ടുന്നതുകൂടിയായി. ഏകദിനത്തിലെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി, ടി-20 യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി അങ്ങനെ ഇന്ത്യയുടെ “ഹിറ്റ്”മാന്‍ കഴിഞ്ഞ ദിവസങ്ങളിലായി കൈപ്പിടിയിലാക്കിയ നേട്ടങ്ങള്‍ ഏതൊരു ബാറ്റ്‌സ്മാനെയും മോഹിപ്പിക്കുന്നതാണ്.

ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്നത്. രോഹിത്ത് സെഞ്ച്വറിക്കു മുകളില്‍ സ്‌കോര്‍ ചെയ്താല്‍ ഇന്ത്യ ജയിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദിനത്തില്‍ 5, ടി-20യില്‍ 1, ടെസ്റ്റില്‍ 1 കൂടാതെ ഏകദിനത്തിലെ ഒരു ഡബിളും. സെഞ്ച്വറിയ്ക്ക് മുകളില്‍ സ്‌കോര്‍ ചെയ്ത 8 മത്സരങ്ങളും ഇന്ത്യ തോല്‍വി അറിഞ്ഞില്ല.

രോഹിത് സെഞ്ച്വറി കടന്ന മത്സരങ്ങള്‍ (2017)

ഏകദിനം (എതിര്‍ടീം-സ്ഥലം-സ്‌കോര്‍)

ബംഗ്ലദേശ് (ബര്‍മിങ്ങാം): 123 റണ്‍സ്

ശ്രീലങ്ക (പല്ലെക്കല്‍): 124 റണ്‍സ്

ശ്രീലങ്ക (കൊളംബോ): 104 റണ്‍സ്

ഓസ്‌ട്രേലിയ (നാഗ്പുര്‍): 125 റണ്‍സ്

ന്യൂസീലന്‍ഡ് (കാണ്‍പൂര്‍): 147 റണ്‍സ്

ശ്രീലങ്ക(മൊഹാലി): 208 റണ്‍സ്

ടെസ്റ്റ്

ശ്രീലങ്ക (നാഗ്പുര്‍): 102 റണ്‍സ്

ടി-20

ശ്രീലങ്ക (ഇന്‍ഡോര്‍): 118 റണ്‍സ്

ശ്രീലങ്കക്കെതിരെ ഇന്‍ഡോറില്‍ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സംഹാര താണ്ഡവമായിരുന്നു അരങ്ങേറിയത്. 35 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും 8 സിക്‌സറുകളുമടക്കമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി കരസ്ഥമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ടി20 സെഞ്ച്വറി നേടിയ താരമെന്ന നേട്ടത്തില്‍ ഡേവിഡ്മില്ലററിനൊപ്പമെത്താനും രോഹിതിന് കഴിഞ്ഞു.രാജ്യാന്തര ട്വന്റി20യില്‍ 1,500 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്ക്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ 15 റണ്‍സെടുത്തപ്പോഴാണ് രോഹിത് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

രോഹിത് ശര്‍മയ്ക്ക് ട്വന്റി20യില്‍ ഇപ്പോള്‍ 1647 റണ്‍സുണ്ട്. 71 കളികളില്‍നിന്ന് 12 അര്‍ധസെഞ്ചുറികളാണ് രോഹിത് ശര്‍മയ്ക്ക് ട്വന്റി20യില്‍ ഇപ്പോള്‍ 1647 റണ്‍സുണ്ട്. 71 കളികളില്‍നിന്ന് 12 അര്‍ധസെഞ്ചുറികളാണ് രോഹിത് ശര്‍മയ്ക്ക് ടി-20 യിലുള്ളത്.

രോഹിത്തിന്റെ അവസാന് പത്ത് കളികള്‍

ന്യുസീലന്‍ഡ് (രാജ്‌കോട്ട്)- 5 റണ്‍സ്

ന്യൂസീലന്‍ഡ് (തിരുവനന്തപുരം)- 8 റണ്‍സ്

ശ്രീലങ്ക (നാഗ്പുര്‍)- 102 റണ്‍സ് നോട്ട് ഔട്ട്

ശ്രീലങ്ക (ഡല്‍ഹി)- 65, 50 റണ്‍സ് നോട്ട് ഔട്ട്

ശ്രീലങ്ക (ധര്‍മശാല)- 2 റണ്‍സ്

ശ്രീലങ്ക (മൊഹാലി)- 208 റണ്‍സ് നോട്ട് ഔട്ട്

ശ്രീലങ്ക (വിശാഖപട്ടണം)- ഏഴു റണ്‍സ്

ശ്രീലങ്ക (കട്ടക്)- 17 റണ്‍സ്

ശ്രീലങ്ക (ഇന്‍ഡോര്‍)- 118 റണ്‍സ്

ശ്രീലങ്ക (മുംബൈ)- 27 റണ്‍സ്