രോഹിത്തിനെ തേടി അന്താരാഷ്ട്ര റെക്കോര്‍ഡ്, ചരിത്ര നേട്ടം‍‍!

Gambinos Ad
ript>

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ രോഹിത്ത് ശര്‍മ്മയെ തേടി ലോകറെക്കോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സീസണില്‍ ഏറ്റവും അധികം സിക്‌സ് നേടിയ താരം എന്ന റെക്കോര്‍ഡാണ് രോഹിത്ത് സ്വന്തമാക്കിയത്.

Gambinos Ad

മത്സരത്തില്‍ നാല് സിക്‌സ് സ്വന്തമാക്കിയതിലൂടെ ഈ വര്‍ഷത്തെ രോഹിത്തിന്റെ സിക്‌സുകളുടെ എണ്ണം 57 ആയി. 20154-16 സീസണില്‍ 56 സിക്‌സ് അടിച്ച കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്ട്ടിന്റെ റെക്കോര്‍ഡാണ് രോഹിത്ത് മറികടന്നത്.

ഇതോടെ ഒപ്പണറായി ഏറ്റവും അധികം സെഞ്ച്വറി നേടിയ മൂന്നാമത്തെ താരവും രോഹിത്തായി.

മാത്രമല്ല അഞ്ചാം ഏകദിനം നടന്ന പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരം എന്ന നേട്ടവും രോഹിത്തിന്റെ പേരിലായി. സാക്ഷാല്‍ വിരാട് കോഹ്ലിയെയാണ് രോഹിത്ത് പോര്‍ട്ട് ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കിയതിലൂടെ രോഹിത്ത് മറികടന്നത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ച്വറി നേടിയിട്ടുളള ഏകതാരവും രോഹിത്താണ്.

രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് ഇന്ത്യ നേടിയത്. 17ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.