സഹകളിക്കാരനെ വീഴ്ത്തുന്നതിലും രോഹിത്-കോഹ്‌ലി ജോഡികള്‍ക്ക് റെക്കോഡ്

Gambinos Ad
ript>

വിമര്‍ശകരുടെ വായടപ്പിച്ച ഇന്നിംഗ്‌സാണ് ദക്ഷണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്നും പിറന്നത്.ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഹിറ്റ്മാന്‍ ഈ പരമ്പരയില്‍ ആദ്യമായി ഹിറ്റായി മാറിയപ്പോള്‍ പിറന്നത് പുതുറെക്കാഡുകള്‍. പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ച്വറി നേടിയ ഏക താരവും രോഹിത്താണ്.

Gambinos Ad

എന്നാല്‍ മറ്റൊരു അപൂര്‍വ റെക്കോഡിനുകൂടി സാക്ഷിയായി പോര്‍ട്ട് എലിസബത്തിലെ കാണികള്‍. ഏറ്റവും അധികം റണ്‍ഔട്ടിന് ഇരയായ ഇന്ത്യന്‍ ജോഡികളില്‍ രണ്ടാം സ്ഥാനമാണ് കോഹ്‌ലി-രോഹിത് സഖ്യം ഇന്നലത്തെ കളിയോടെ സ്വന്തമാക്കിയത്. ഇന്നലത്തേത് ഉള്‍പ്പടെ 62 കളിയില്‍ 7 തവണയാണ് രണ്ടിലൊരാള്‍ റണ്‍ഔട്ടായത്. ഏഴ് തവണ പുറത്തായ ദ്രാവിഡ്-ഗാംഗുലി സഖ്യവും ഇക്കാര്യത്തില്‍ രോഹിത്-കോഹ്‌ലി സഖ്യത്തിനൊപ്പമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം സച്ചില്‍ -ഗാംഗുലി ജോഡികള്‍ക്കാണാ. 176 കളികളില്‍ നിന്ന് 9 തവണയാണ് ഇവര്‍ റണ്‍ഔട്ടായത്.

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിക്കുകയായിരുന്നു ഇന്ത്യ. ആതിഥേയരെ 73 റണ്‍സിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ദക്ഷാണാഫ്രിക്കയില്‍ ആദ്യ പരമ്പര വിജയം നേടിയത്. ഇന്ത്യയുടെ 274 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയക്ക് ഇന്നിംഗ്‌സ് 201 റണ്‍സിന് അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അല്പമെങ്കിലും പോരാടിയത് ഹാഷിം അംലയായിരുന്നു. 71 റണ്‍സാണ് താരം നേടിയത്.

നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് ഇന്ത്യ നേടിയത്. 17ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്