രോഹിത്തിന് മറ്റൊരു റെക്കോഡുകൂടി

ഇന്ത്യ ശ്രീലങ്ക ആദ്യ ടി-20 യില്‍ രോഹിത് ശര്‍മയ്ക്ക് റെക്കോഡ് . ടി20യില്‍ 1500 റണ്‍സ് ക്ലബിലേക്ക് രോഹിതും കടന്നു. ഇന്നത്തെ കളിയില്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ രോഹിത്ത് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ കഴിയുമായിരുന്നു .

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20യില്‍ 1500 റണ്‍സ് കണ്ടെത്തിയിട്ടുളളത് ഒരേയൊരു ഇന്ത്യന്‍ താരം മാത്രമാണ്. അത് മറ്റാരുമല്ല വിരാട് കോഹ്ലി തന്നെ.

അതെസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20 യില്‍ 1500 എന്ന നാഴികകല്ല് സ്വന്തമാക്കിയ 14-ാമത്തെ മാത്രം താരമാണ് രോഹിത്ത്. നിലവില്‍ 68 കളികളില്‍ നിന്നായി 30.1 ശരാശരിയില്‍ 1485 റണ്‍സാണ് ഇന്ത്യയുടെ താത്കാലിക നായകന്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും അടക്കമാണ് രോഹിത്തിന്റെ പ്രകടനം.

1500 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്തെങ്കിലും താരത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കോഹ്ലി. 52.86 ശരാശരിയില്‍ 1956 റണ്‍സ് കോഹ്ലി സ്വന്തമാക്കി കഴിഞ്ഞു. 18 അര്‍ധ സെഞ്ച്വറി സഹിതമാണ് കോഹ്ലിയുടെ ടി20 കരിയര്‍.

ടി20 റണ്‍വേട്ടക്കാരില്‍ ന്യൂസിലാന്റ് വെടിക്കെട്ട് ബാറ്റ്‌സമാന്‍ ബ്രണ്ടന്‍ മക്കല്ലമാണ് മുന്നില്‍. 2140 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം .

ടോസ് നേടി ഇന്ത്യെ ബാറ്റിങ്ങനയക്കുകയായിരുന്നു ശ്രീലങ്ക. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇന്ത്യ7 ഓവറില്‍ 52-1 എന്ന നിലയിലാണ്. 16 റണ്സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.