‘ഹിറ്റ്’മാന് ശാപമോക്ഷം; തകര്‍പ്പന്‍ സെഞ്ച്വറി

Gambinos Ad
ript>

വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് സെഞ്ച്വറി. 107 ബോളുകളില്‍ നിന്നാണ് രോഹിത്തിന്റെ സെഞ്ച്വറി. 10 ഫോറുകളും 4 സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ സെഞ്ച്വറി പ്രകടനം. പരമ്പരയില്‍ ആദ്യമായാണ് രോഹിത് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.

Gambinos Ad

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന പരമ്പരയില്‍ മോശം ഫോം കൊണ്ട് ഏറെ വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ്മ നേരിട്ടത്. 20, 15, 0, 5 എന്നിങ്ങനെയാണ് പരമ്പരയിലെ ഇതുവരെയുള്ള രോഹിത് ശര്‍മ്മയുടെ സ്‌കോര്‍. 36 ഓവറില്‍ നിലവില്‍ 203ന്-3 എന്ന നിലയിലാണ് ഇന്ത്യ. 12 റണ്‍സുമായി ശ്രേയസ്സ് അയ്യരാണ് രോഹിത്തിനൊപ്പം ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. 23 പന്തില്‍ 34 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും നായകന്‍ കോഹ്‌ലിയുടേയും രഹാനെയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പരയില്‍ 3-1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.