രോഹിത് ബുദ്ധിമാനായിരിക്കും പക്ഷെ ഈ നീക്കം പാളിപ്പോയി, ദ്രാവിഡിനും നായകനുമെതിരെ രൂക്ഷവിമർശനവുമായി കൈഫ്

വെള്ളിയാഴ്ച ട്രിനിഡാഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഋഷഭ് പന്തിനൊപ്പം ഓപ്പണിങ് സ്ഥാനത്ത് തുടരാതിരിക്കാനുള്ള ടീം ഇന്ത്യയുടെ തന്ത്രം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെ ആശയക്കുഴപ്പത്തിലാക്കി.

24-കാരനായ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇംഗ്ലണ്ടിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടി20 ഐകളിൽ ഓപ്പൺ ചെയ്യുകയും ഫീൽഡ് നിയന്ത്രണങ്ങൾ പൂർണമായി പ്രയോയജനപ്പെടുത്തുകയും ചെയ്ത പന്തിനെ ഒഴിവാക്കി പന്തിനെ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ സൂര്യകുമാറിനെ ഓപ്പണിങ് സ്ഥാനത്തിരക്കിയ തീരുമാനം മനസിലാകുന്നില്ല എന്നതായിരുന്നു നൽകിയ പ്രതികരണം.

“അതെന്തായാലും എനിക്കത് മനസിലായില്ല. 2-3 മത്സരങ്ങളിൽ ഓപ്പണറായി ഋഷഭ് പന്തിനെ പരീക്ഷിക്കുകയായിരുന്നെങ്കിൽ ഇന്നും അവനോടൊപ്പം തുടർണമായിരുന്നു. കുറഞ്ഞത് അഞ്ച് അവസരമെങ്കിലും നൽകൂ. ക്യാപ്റ്റന്റെ ഈ തന്ത്രം പാളിപ്പോയി . രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡും 5-6 മത്സരങ്ങളെങ്കിലും കളിക്കാരെ പിന്തുണയ്ക്കണം, പക്ഷേ പന്തിന്റെ കാര്യത്തിൽ ഇത് സംഭവിച്ചില്ല.”

“മധ്യത്തിൽ ഇന്നിംഗ്‌സ് നിയന്ത്രിക്കുന്നതിലും ആ ഫിനിഷിംഗ് ടച്ചുകൾ ചേർക്കുന്നതിലും സൂര്യകുമാറിന് നല്ല റോളുണ്ട്. വാസ്തവത്തിൽ, കോഹ്‌ലിയും രാഹുലും തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന്റെ റോൾ നാലാം നമ്പർ ബാറ്ററായി തുടരും. പക്ഷേ പന്തിനെ പരീക്ഷിക്കണമായിരുന്നു. വ്യക്തമായും, എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഇഷാൻ കിഷനും കാത്തിരിക്കുന്നു.”