രോഹിത്ത് നായകന്‍, ജലജ് സക്‌സേന ടീമില്‍

ടെസ്റ്റ്, ഏകദിന, ടി20 പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ പരിശീലനത്തിന്റെ ഭാഗമായി നേരിടാന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഈ മാസം 26- ന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന ത്രിദിന മത്സരത്തിനുള്ള 13 അംഗ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ താരം രോഹിത്ത ശര്‍മ്മയാണ് ടീമിന്റെ നായകന്‍. കേരള താരം ജലജ് സക്‌സേനയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് മറ്റൊരു ശ്രദ്ധേയമായ താരം.

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്പ് സ്വപ്നം കാണുന്ന പ്രിയങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എസ് ഭരത് തുടങ്ങിയവരും പരിശീലന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഷര്‍ദുല്‍ താക്കൂറും, ഉമേഷ് യാദവുമാണ് ടീമിലെ പ്രധാന പേസര്‍മാര്‍. ഇവരെ സഹായിക്കാന്‍ ഇഷാന്‍ പോറല്‍, ആവേശ് ഖാന്‍ എന്നിവരുമുണ്ട്

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), മയങ്ക് അഗര്‍വാള്‍, പ്രിയങ്ക് പഞ്ചല്‍, എ ആര്‍ ഈശ്വരന്‍, കരുണ്‍ നായര്‍, സിദ്ധേഷ് ലഡ്, കെ എസ് ഭരത്, ജലജ് സക്‌സേന, ധര്‍മേന്ദ്രസിംഗ് ജഡേജ, ആവേശ് ഖാന്‍, ഇഷാന്‍പോറല്‍, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്.