പൃഥിയുടെ വീഴ്ച്ച രോഹിത്തിന് സുവര്‍ണാവസരമോ? മുറവിളി ഉയരുന്നു

Gambinos Ad
ript>

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായ പൃഥി ഷായ്ക്ക് പകരക്കാരനായി രോഹിത്ത് ശര്‍മ്മയെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യിക്കണമെന്ന് ക്രിക്കറ്റ് ലോകത്ത് നിന്നും മുറവിളി. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് വ്യാപക ക്യാമ്പയിന്‍ ആണ് നടക്കുന്നത്.

Gambinos Ad

നിലവില്‍ ആറാമനായാണ് രോഹിത്ത് ടെസ്റ്റിന് ഇറങ്ങാറ്. ഏകദിനത്തില്‍ ഓപ്പണറാണെങ്കിലും ടെസ്റ്റില്‍ കാര്യമായി കഴിവ് തെളിക്കാത്ത താരമാണ് രോഹിത്ത്. പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍. എങ്കിലും രോഹിത്തിന് ഒരവസരം കൂടി നല്‍കണമെന്നാണ് ആരാധകരുടെ പക്ഷം. ചില ട്വീറ്റുകള്‍ കാണാം.

നിലവില്‍ പൃഥിഷായ്ക്ക് പരിക്കേറ്റതോടെ മുരളി വിജയ് ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് പ്രതീക്ഷിക്കുന്നത്. സന്നാഹ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് പൃഥിഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്.

അഡ്‌ലൈഡില്‍ ഡിസംബര്‍ ആറിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. നേരത്തെ നടന്ന ടി20 പരമ്പരയില്‍ ഇരുടീമും ഒരോ ജയം വീതം നേടി സമനിലയില്‍ പിരഞ്ഞിരുന്നു.