രോഹിത്തിന് ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ പുതുറെക്കോഡ്

Gambinos Ad
ript>

ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഹിറ്റ്മാന്‍ ഈ പരമ്പരയില്‍ ആദ്യമായി ഹിറ്റായി മാറിയപ്പോള്‍ പിറന്നത് പുതുറെക്കാഡുകള്‍. പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ചുറി നേടിയ ഏക താരവും രോഹിത്താണ്.

Gambinos Ad

ആതിഥേയരെ 73 റണ്‍സിന് തകര്‍ത്തുകൊണ്ട് ഇന്ത്യ ദക്ഷാണാഫ്രിക്കയില്‍ പരമ്പര വിജയമെന്ന സ്വപ്‌നം സ്വന്തമാക്കിയത്. ഇതു അപൂര്‍വ നേട്ടമായിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പര നേടുന്നത്.

ദക്ഷിണാഫ്രിക്കന്‍ പേസ്ബോളര്‍ എങ്കിടിയുടെ ബോളില്‍ പുറത്താവുമ്പോള്‍ രോഹിത്തിന്റെ വക 115 റണ്‍ പിറന്നിരുന്നു. 126 ബോളുകളില്‍ നിന്ന് 11 ഫോറും 4 സിക്സുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ മോശം ഫോം കൊണ്ട് ഏറെ വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ്മ നേരിട്ടത്. 20, 15, 0, 5 എന്നിങ്ങനെയാണ് പരമ്പരയിലെ ഇതുവരെയുള്ള രോഹിത് ശര്‍മ്മയുടെ സ്‌കോര്‍