'അയാള്‍ വളരെ ബുദ്ധിമാനായ നായകന്‍'; കോഹ്‌ലിയേക്കാള്‍ മികച്ച ക്യാപ്റ്റനെ കുറിച്ച് സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനവുമായ രോഹിത് ശര്‍മ്മയെ വാനോളം പുകഴ്ത്തി സഹതാരം സൂര്യകുമാര്‍ യാദവ്. രോഹിത് വളരെ ബുദ്ധിമാനായ നായകനാണെന്നും തന്നേക്കാള്‍ പ്രാധാന്യത്തോടെ കളിയെ സമീപിക്കുന്ന രോഹിത്തിന്റെ കാഴ്ചപ്പാട് പ്രശംസനീയമാണെന്നും സൂര്യ പറഞ്ഞു.

“വളരെ ബുദ്ധിമാനായ നായകനാണ് രോഹിത് ശര്‍മ. ബോളിംഗിലും ഫീല്‍ഡിംഗിലും എപ്പോള്‍ എവിടെ മാറ്റം വേണമെന്ന് കൃത്യമായി രോഹിതിന് അറിയാം. എട്ട് വര്‍ഷത്തിനിടെ അഞ്ച് കിരീടമെന്നത് വലിയ അംഗീകാരമാണ്. തന്നെക്കാളും പ്രാധാന്യത്തോടെ ടീമിനെ കാണുന്ന അദ്ദേഹത്തിന്റെ ഗുണം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്” സൂര്യകുമാര്‍ യാദവ് പറഞ്ഞു.

Rohit Sharma and Suryakumar Yadav celebrate the win | Photo | Global |  ESPNcricinfo.com

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഒരു തവണ പോലും ബാംഗ്ലൂരിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കാതെ നിര്‍ക്കുമ്പോഴാാണ് രോഹിത് മുംബൈയ്ക്ക് അഞ്ച് കിരീടങ്ങള്‍ നേടികൊടുത്തത്.

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ നീക്കം.