മോശം ഫോമും മണ്ടത്തരങ്ങളും, നാണംകെട്ട് പന്ത്, കൈകഴുകി രോഹിത്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ഇടംപിടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. എന്നാല്‍ തൊട്ടതെല്ലാം പിഴക്കുകയാണ് ഈ യുവതാരത്തിന്. നിരന്തരമായ മോശം ഫോമിന് പിന്നാലെ കഴിഞ്ഞ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഡിആര്‍എസ് അബദ്ധങ്ങളുടെ ഘോഷയാത്രകൂടി നടത്തി റിഷഭ് പന്ത്. ഇതോടെ ആരാധകരെല്ലാം ഈ യുവതാരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

മുഷ്ഫിഖര്‍ റഹീം എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍ ഡിആര്‍എസ് എടുക്കാതിരുന്ന ഇന്ത്യ, പന്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡിആര്‍എസ് പാഴാക്കുകയും ചെയ്തു. 10ാം ഓവറില്‍ സൗമ്യ സര്‍ക്കാര്‍ പന്തിന്റെ കൈകളിലേക്ക് എത്തിയപ്പോള്‍ ചെറുതായി എഡ്ജ് ചെയ്തിട്ടുണ്ടെന്നാണ് പന്ത് ഉറപ്പിച്ച് പറഞ്ഞത്.

എന്നാല്‍ റിപ്ലേകളില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി. ഈ സമയം പന്തിന് നേര്‍ക്ക് വന്ന രോഹിത്ത് തന്റെ അതൃപ്തി പന്തിനെ അറിയ്ക്കുകയും ചെയ്തു.

https://twitter.com/MSdhoni7788/status/1191030792006205441?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1191030792006205441&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2019%2Fnov%2F04%2F%25E0%25B4%25AE%25E0%25B5%2581%25E0%25B4%25B7%25E0%25B5%258D%25E0%25B4%25AB%25E0%25B5%2580%25E0%25B4%2596%25E0%25B4%25B0%25E0%25B5%258D-%25E0%25B4%258E%25E0%25B4%25B2%25E0%25B5%258D%25E0%25B4%25AC%25E0%25B4%25BF%25E0%25B4%25A1%25E0%25B4%25AC%25E0%25B5%258D%25E0%25B4%25B2%25E0%25B5%258D%25E0%25B4%25AF%25E0%25B5%2581%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D-%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B5%2581%25E0%25B4%2599%25E0%25B5%258D%25E0%25B4%2599%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BF%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%2581%25E0%25B4%2582-%25E0%25B4%2585%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%2580%25E0%25B4%25B2%25E0%25B5%258D-%25E0%25B4%259A%25E0%25B5%2586%25E0%25B4%25AF%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2-%25E0%25B4%2587%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2%25E0%25B4%25BE%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4-%25E0%25B4%258E%25E0%25B4%25A1%25E0%25B5%258D%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D-%25E0%25B4%25AA%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B5%258D%25E0%25B4%25B1%25E0%25B5%2586-%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B0%25E0%25B5%258D%25E0%25B4%25AC-70311.html

എന്നാല്‍ മത്സരശേഷം പന്തിനെ ന്യായീകരിച്ചും സ്വയം കൈകഴുകിയുമാണ് രോഹിത് പ്രതികരിച്ചത്. 10-12 ട്വന്റി20കള്‍ മാത്രമാണ് പന്ത് ഇതുവരെ കളിച്ചത്. ഇതുപോലുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ പന്തിന് ഇനിയും സമയം ആവശ്യമാണ്. ക്യാപ്റ്റന്‍ തെറ്റായ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നമ്മുടെ ബൗളറേയും വിക്കറ്റ് കീപ്പറേയും വിശ്വസിച്ച് തീരുമാനമെടുക്കുക എന്നതാണ് അവിടെ ചെയ്യാന്‍ കഴിയുക” രോഹിത് പറഞ്ഞു.

അതെസമയം പന്തിനെ പുറത്താക്കി പകരം മലയാളി താരം സഞ്ജുവിന് അവസരം നല്‍കണമെന്ന് വ്യാപകമായ ആവശ്യം ഉയരുന്നുണ്ട്. അടുത്ത മത്സരങ്ങളില്‍ രോഹിത്ത് ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം

മത്തസരത്തില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാന്‍ യുവതാരത്തിനായില്ല. 26 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 27 റണ്‍സാണ് പന്ത് നേടിയത്. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തിരുന്നു.