രോഹിത് ശര്‍മ്മയ്ക്ക് മത്സരം ജയിക്കാന്‍ കാര്യമായി കഷ്ടപ്പെടേണ്ടതില്ല ; കാരണം വിരാട് കോഹ്‌ലിയെന്ന് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമിന്റെ പുതിയനായകന്‍ രോഹിത് ശര്‍മ്മയ്ക്ക് മത്സരം ജയിക്കുന്ന കാര്യത്തില്‍ വലിയ വെല്ലുവിളി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിരാട് കോഹ്ലി അതിനുംമാത്രമുള്ള ബൗളിംഗ് കരുത്ത് ഉണ്ടാക്കിയിട്ടിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വിരാട് കോഹ്ലി തന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ബൗളിംഗ് കരുത്തുകളാണ് ചുവന്ന പന്ത് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഗുണമാകുന്നത്.

നിലവിലെ സാഹചര്യത്തില്‍ ബാറ്റര്‍മാര്‍ സൃഷ്ടിച്ചെടുക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ബൗളര്‍മാര്‍ക്ക്് കളി ജയിപ്പിച്ചെടുക്കാനാകും. ഇന്ത്യയുടെ ബൗളിംഗ് കരുത്തായ ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, എന്നിവര്‍ക്കൊപ്പം പരിചയസമ്പന്നരായ സ്പിന്നര്‍മാര്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേരുമ്പോള്‍ കരുത്തുറ്റ ബൗളിംഗ് നിരയാണെന്നും ഗംഭീര്‍ പറയുന്നു.

Read more

അജിങ്ക്യാ രഹാനേയും ചേതേശ്വര്‍ പൂജാരയും ഒഴിഞ്ഞ വിടവ് ഹനുമ വിഹാരിയും ശ്രേയസ് അയ്യരും ചേര്‍ന്ന് നികത്തുമെന്നും വിഹാരിക്ക് കഴിവ് തെളിയിക്കാന്‍ മതിയായ അവസരം കിട്ടിയിട്ടില്ലെന്നും പറഞ്ഞു. ന്യുസിലന്റിനെതിരേ ടെസ്റ്റില്‍ അയ്യര്‍ അരങ്ങേറിയത് തകര്‍പ്പന്‍ സെഞ്ച്വറിയോടെയായിരുന്നു എന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.