ഞാനല്ല, അവനാണ് സൂപ്പര്‍ ഹീറോ, ഞെട്ടിച്ച് രോഹിത്ത്

ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ അത്ഭുത വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ പ്രശംസ കൊണ്ട് മൂടി ഓപ്പണര്‍ രോഹിത്ത് ശര്‍മ്മ. ഷമിയുടെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് രോഹിത് തുറന്ന് പറയുന്നു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് രോഹിത്ത് ഇക്കാര്യം പറഞ്ഞത്.

“എന്റെ രണ്ട് സിക്സറുകളല്ല മറിച്ച് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും മികച്ച താരങ്ങളെയാണ് ഷമി പുറത്താക്കിയത്. മഞ്ഞ് ഉള്ള സമയത്ത് ഒമ്പത് റണ്‍സ് പ്രതിരോധിക്കുക എളുപ്പമല്ലായിരുന്നു” രോഹിത്ത് പറഞ്ഞു.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സായിരുന്നു ആദ്യ പന്ത് സിക്സറിന് പറത്തിയ ടെയിലര്‍ ന്യൂസിലന്‍ഡിനെ വിജയത്തിലേക്കടുപ്പിച്ചെങ്കിലും. പിന്നീട് ശക്തമായി തിരിച്ചു വന്ന ഷമി ബാക്കിയുള്ള 4 പന്തുകളില്‍ രണ്ട് വിക്കറ്റ് സഹിതം രണ്ട് റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.

Read more

ഇതോടെ മത്സരം സമനിലയിലാകുകും സൂപ്പര്‍ ഓവറിലേക്ക് കളി പുരോഗമിയ്ക്കുകയും ചെയ്തു. സൂപ്പര്‍ ഓവറിലാണ് അവസാന രണ്ട് പന്തുകളിലും സിക്‌സ് പറത്തി രോഹിത്ത് ഇന്ത്യയ്ക്ക് അത്ഭുത ജയം സമ്മാനിച്ചത്.