'അവൻ കാരണമാണ് രോഹിതിന്റെ സ്ഥാനം നഷ്ടപെട്ടത്, ഇതെല്ലാം അവന്റെ പദ്ധതിയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ ഇതിഹാസം

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.

രോഹിത് ശർമ്മയുടെ നായക സ്ഥാനം നഷ്ടപെട്ടത് കൊണ്ട് 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ താരത്തെ ബിസിസിഐ അനുവദിക്കില്ല ഏന് വ്യക്തമായി. 2027 ഏകദിന ലോകകപ്പ് കളിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിൽ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏകദിന ടീമിന്റെ കൂടി ക്യാപ്റ്റനാകാൻ ഗില്ലിന് പ്രത്യേക താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ രോഹിത്തിനെ മാറ്റിനിർത്തുക എന്ന പദ്ധതിയിൽ ഗില്ലിന് നറുക്ക് വീണതാണെന്നും കൈഫ് പറഞ്ഞു.

തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കൈഫ് പറഞ്ഞു.