ടോസില്‍ രോഹിത്തിന് ഹാട്രിക്ക്; ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം

ന്യൂസിലന്‍ഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ടോസ്. രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ടു കളികളിലും ഇന്ത്യക്കായിരുന്നു ടോസ്.

പരമ്പര ഇതിനകം ഉറപ്പിച്ച ഇന്ത്യ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇറങ്ങുക. ഓപ്പണര്‍ കെ.എല്‍. രാഹുലിനും സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനും വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷനും യുസ്‌വേന്ദ്ര ചഹലുമാണ് പകരം ടീമിലെത്തിയത്.

ന്യൂസിലന്‍ഡ് ടീമില്‍ താത്കാലിക നായകന്‍ ടിം സൗത്തി ഇല്ല. പരുക്കില്‍ നിന്ന് മുക്തനായ പേസര്‍ ലോക്കി ഫെര്‍ഗ്യൂസനെ കിവികള്‍ തിരിച്ചുവിളിച്ചു. മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുക.