കൈയില്‍ ഒതുങ്ങിയത് അഞ്ച് പേര്‍; രോഹിത്തിന് പുതിയ റെക്കോഡ്

ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ഫീല്‍ഡറെന്ന നേട്ടത്തിനൊപ്പം രോഹിത് ശര്‍മ. ഗബ്ബയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍ നേടിയതോടെയാണ് രോഹിത് റെക്കോഡ് ബുക്കിലിടം നേടിയത്.

ആദ്യ ഇന്നിംഗ്സില്‍ മൂന്നു ക്യാച്ചുകളെടുത്ത രോഹിത് രണ്ടാമിന്നിംഗ്സില്‍ രണ്ടു പേരെയും പിടികൂടി. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ടിം പെയ്ന്‍ എന്നിവരെയാണ് ആദ്യ ഇന്നിംഗ്‌സിലെ ഇരകളെങ്കില്‍ രണ്ടാമിന്നിംഗ്സില്‍ മാര്‍നസ് ലബ്യുഷെയ്നും കാമറോണ്‍ ഗ്രീനുമാണ് രോഹിത്തിന്റെ കൈകളില്‍ അവസാനിച്ചത്. 1991-92ല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ശ്രീകാന്ത് മാത്രമേ ഓസ്ട്രേലിയയില്‍ ഇത്രയും ക്യാച്ചുകള്‍ നേടിയിട്ടുള്ളൂ.

IND vs AUS: Rohit Sharma

അതോടൊപ്പം ഓസ്ട്രേലിയക്കെതിരേ ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത നാലാമത്തെ ഇന്ത്യന്‍ ഫീല്‍ഡറായും രോഹിത് മാറി. 1969-70ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഏക്നാത് സോല്‍ക്കറാണ് ആദ്യമായി ഓസീസിന്റെ അഞ്ചു പേരെ ക്യാച്ച് ചെയ്തു പുറത്താക്കിയത്.

Rohit Sharma taken two excellent catches to dissmis David Warner and Steven Smith | AUS vs IND 4th Test Match Highlights - Willow.tv

1990-91ല്‍ ശ്രീകാന്ത് ഓസ്ട്രേലിയയില്‍ വച്ച് അഞ്ചു ക്യാച്ചുകളെടുത്ത ആദ്യ ഇന്ത്യന്‍ ഫീല്‍ഡറായി മാറി. 1997-98ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡാണ് അഞ്ചു ക്യാച്ചുകളെടുത്ത മൂന്നാമത്തെ ഇന്ത്യന്‍ താരം. ഇപ്പോള്‍ നാലാമതായി ഗബ്ബയില്‍ രോഹിത്ത്ും.