ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.
രോഹിത് ശർമ്മയുടെ നായക സ്ഥാനം നഷ്ടപെട്ടത് കൊണ്ട് 2027 ഏകദിന ലോകകപ്പ് വരെ ടീമിൽ തുടരാൻ താരത്തെ ബിസിസിഐ അനുവദിക്കില്ല ഏന് വ്യക്തമായി. 2027 ഏകദിന ലോകകപ്പ് കളിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരുടെ കരിയർ ഭാവിയിൽ നിർണായക പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. 2027 ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുവെങ്കിൽ രണ്ട് പേരും ഏകദിന ഫോർമാറ്റിലെ ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി കളിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
Read more
ടൂർണമെന്റിൽ മികവ് തെളിയിക്കാനായാലും പ്രകടനവും ഫിറ്റ്നസും ബി സി സി ഐയെ ബോധിപ്പിക്കാനായാൽ അത് സെലക്ഷന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







