ഡബിള്‍ അടിക്കാന്‍ ആഗ്രഹിച്ചിരുന്നോ? രോഹിത്തിന്റെ മറുപടി

ഏകദിന ലോക കപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യ വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. ലോക കപ്പില്‍ ഒരിക്കല്‍ പോലും പാകിസ്ഥാന് ഇന്ത്യയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യമാണ് ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമായത്. ലോക കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏഴാമത്തെ വിജയമാണിത്.

മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിക്കുന്നതില്‍ നിര്‍ണായകമായത് രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ്. തന്റെ കരിയറിലെ 24ാം സെഞ്ച്വറിയാണ് രോഹിത് പാകിസ്ഥാനെതിരെ നേടിയത്. 113 പന്തില്‍ രോഹിത് 140 റണ്‍സാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ കളിയിലെ താരവും രോഹിത് ശര്‍മ്മയായിരുന്നു.

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ ആഗ്രഹമുണ്ടായിരുന്നോ എന്ന് രോഹിത്തിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. “നിങ്ങള്‍ വിശ്വസിക്കണം, ഒരിക്കല്‍ പോലും ഇരട്ടസെഞ്ചുറി മനസ്സില്‍ ഉണ്ടായിരുന്നില്ല. തെറ്റായ സമയത്ത് പുറത്തായി. കൂട്ടുകെട്ട് കൂടുതല്‍ ശക്തിപ്പെട്ടു വരികയായിരുന്നു” രോഹിത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.