കേരളത്തിന് ഇന്ത്യന്‍ സൂപ്പര്‍ താരം നായകന്‍, ക്രിക്കറ്റ് ലോകത്തിന് സര്‍പ്രൈസ്

കേരളത്തിനായി ആദ്യ മത്സരത്തില്‍ തന്നെ നായകന്റെ കുപ്പായമണിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഇപ്പോള്‍ ബംഗളൂരുവില്‍ നടക്കുന്ന ക്യാപ്റ്റന്‍ തിമ്മപ്പ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഉത്തപ്പ കേരളത്തെ നയിക്കുന്നത്. ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനെതിരെയാണ് കേരളത്തിന്റെ പോരാട്ടം.

നേരത്തെ ഈ സീസണില്‍ കേരളത്തിനായി കളിക്കാന്‍ പാതിമലയാളി കൂടിയായ ഉത്തപ്പ തീരുമാനിച്ചിരുന്നു. ഇതോടെ നായകനായി തന്നെ ഉത്തപ്പയ്ക്ക് കേരള ടീമില്‍ അരങ്ങേറാനായി.

കേരളത്തിന്റെ നായകനായ സച്ചിന്‍ ബേബി പരിക്കേറ്റ് പിന്മാറിയതാണ് ഉത്തപ്പയെ നായകനാക്കാന്‍ ടീം മാനേജുമെന്റിനെ പ്രേരിപ്പിച്ചത്. നേരത്തെ ടൂര്‍ണമെന്റിലെ ആദ്യ രണ്ട് രണ്ട് മത്സരത്തിലും ഉത്തപ്പ കളിച്ചിരുന്നില്ല.

മത്സരത്തില്‍ കേരളത്തിനെതിരെ ഹിമാചല്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. 208 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ ഹിമാചല്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്.

സ്‌കോര്‍ ബ്രീഫ്: ഹിമാചല്‍ : 208 (72.3 ഓവര്‍) (ഏകന്‍ സെന്‍ 66, അനുകുഷ് ബേദി 49, സുമിത്ത് വര്‍മ്മ 44; സിജുമോന്‍ ജോസഫ് (29 റണ്‍സിന് നാല് വിക്കറ്റ്, ആനന്ദ് ജോസ് 29 റണ്‍സിന് മൂന്ന് വിക്കറ്റ്, ആസിഫ് കെഎം 32 റണ്‍സിന് രണ്ട് വിക്കറ്റ്) കേരളം : 38/1