ബുംറയ്ക്ക് കൂട്ടായി മറ്റൊരു ബോളറെ കൂടി ഇന്ത്യക്ക് ലഭിച്ചു; പ്രശംസിച്ച് റോബിന്‍ ഉത്തപ്പ

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബോളിങ് മികവ് കാണിച്ച ഹര്‍ഷല്‍ പട്ടേലിനെ പ്രശംസിച്ച് റോബിന്‍ ഉത്തപ്പ. ഡെത്ത് ഓവറില്‍ ബുംമ്രയ്ക്ക് കൂട്ടായി മറ്റൊരു ബോളറെ കൂടി ഇന്ത്യക്ക് ലഭിച്ചു എന്നാണ് ഹര്‍ഷലിനെ ചൂണ്ടി റോബിന്‍ ഉത്തപ്പ പറയുന്നത്.

‘ഹര്‍ഷലിന്റെ കഴിവും സമ്മര്‍ദ ഘട്ടങ്ങളില്‍ ആ കഴിവ് പുറത്തെടുക്കുന്ന വിധവും അതിശയിപ്പിക്കുന്നതാണ്. 18ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് ആദ്യ പന്തില്‍ ഹര്‍ഷലിന് എതിരെ സിക്സ് നേടി. പിന്നാലെ ഹര്‍ഷല്‍ നോബോള്‍ എറിഞ്ഞു. എന്നാല്‍ അടുത്ത പന്തില്‍ കളിയിലേക്ക് ഹര്‍ഷല്‍ തിരിച്ചെത്തി, വിക്കറ്റ് വീഴ്ത്തി. ഡെത്ത് ഓവറില്‍ ബുംമ്രയ്ക്ക് കൂട്ടായി മറ്റൊരു ബോളറെ കൂടി ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

India vs New Zealand, 2nd T20I: "He's Up There With Him", Robin Uthappa Believes Harshal Patel Can Pair Up With Jasprit Bumrah In Death Overs | Cricket News

Read more

തന്റെ 30ാം വയസിലാണ് ഹര്‍ഷല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. ഇതിലൂടെ ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാനും ഹര്‍ഷലിനായി.