പുജാരയെ രണ്ട് ഇതിഹാസങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി റിസ്‌വാൻ, ഇനിയും അവസരം കിട്ടിയാൽ നല്ലതായിരുന്നു

കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം ഒരുപാട് ചർച്ച ചെയ്ത ഒരു വീഡിയോ ചിത്രമായിരുന്നു മുഹമ്മദ് റിസ്‌വാനും പൂജാരയും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന വീഡിയോ. ശത്രു രാജ്യമായിരിക്കെ ഇരു രാജ്യങ്ങളിലെയും താരങ്ങൾ ഒന്നിച്ചുള്ള ഫോട്ടോകൾ വളരെ വേഗം വൈറൽ ആകുന്നുണ്ട്. കൗണ്ടി ക്രിക്കറ്റിൽ ഇരുവരും ബാറ്റ് ചെയ്യുന്ന വിഡിയോയാണ് വൈറൽ ആയത്. ഇപ്പോഴിതാ പൂജാരയെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് റിസ്‌വാൻ.

“എന്നെയും പൂജാരയെയും സംബന്ധിച്ചിടത്തോളം, എനിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല (ഇന്ത്യ-പാകിസ്ഥാൻ ശത്രുതയുടെ ആംഗിൾ നോക്കുമ്പോൾ). ഞങ്ങൾ ക്രിക്കറ്റ് ആഘോഷിക്കാൻ ആണ് വന്നിരിക്കുന്നത്.

“നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചാൽ, പൂജാരയുടെ ഉത്തരം എന്റേത് തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ നന്നായി സംസാരിക്കും, ചിരിക്കും അങ്ങനെ ആഘോഷിക്കും.”

പൂജാരയെ പ്രശംസിച്ചുകൊണ്ട് റിസ്വാൻ പറഞ്ഞു: “അവൻ വളരെ നല്ലവനും സ്‌നേഹമുള്ളവനുമാണ്. ഒപ്പം അവന്റെ ഏകാഗ്രതയും ശ്രദ്ധയും എടുത്ത് പറയണം. എന്തെങ്കിലും പഠിക്കാൻ അവസരം കിട്ടിയാൽ അത് അവനിൽ നിന്നും പഠിക്കണം.”

എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും ഉള്ള കളിക്കാർ യൂനിസ് ഭായിയും(യൂനിസ് ഖാൻ) ഫവാദ് ആലവും അദ്ദേഹവും (പൂജാരയുടെ) ആണ്.

എന്തായാലും നിമിഷനേരം കൊണ്ടായിരുന്നു ഇരുവരും ഒരുമിച്ചുള്ള വീഡിയോ വൈറൽ ആയത്.