എതിരാളികൾ ജാഗ്രതൈ, ഇംഗ്ലണ്ടിനെ രക്ഷിക്കാൻ സൂപ്പർതാരം എത്തുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിലേക്ക് ഒല്ലി റോബിൻസണെ തിരിച്ചുവിളിച്ചു.

സസെക്‌സ് സീമറുടെ അവസാന ടെസ്റ്റ് മത്സരം ജനുവരിയിലെ ഹൊബാർട്ടിലെ അവസാന ആഷസ് മത്സരത്തിൽ ആയിരുന്നു. ആൻഡേഴ്സൺ എന്ന സൂപ്പർ താരത്തിന്റെ ചിറകിലേറി ബൗളിങ്ങിൽ കുതിക്കുന്ന ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരക്ക് താരത്തിന്റെ വരവ് ശക്തി പകരും.

റോബിൻസൺ മെയ് മുതൽ ജൂലൈ വരെ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു – ആ സമയത്ത് അദ്ദേഹത്തിന് കോവിഡ് -19 ബാധിച്ചു – എന്നാൽ കഴിഞ്ഞ ആഴ്ച കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്‌സിനായി തിരിച്ചെത്തി, നോട്ടിംഗ്ഹാംഷെയറിനെതിരായ മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തി തന്റെ വരവറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോർഡ്‌സിൽ (ഓഗസ്റ്റ് 17-21) എമിറേറ്റ്‌സ് ഓൾഡ് ട്രാഫോർഡിൽ (ഓഗസ്റ്റ് 25-29) ജാമി ഓവർട്ടണിന് പകരക്കാരനായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയ താരം മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്.