ദ്രാവിഡ് നല്‍കിയ സന്ദേശവുമായിട്ടാണ് ജഡേജ ക്രീസിലേക്കു വന്നത്; വെളിപ്പെടുത്തി പന്ത്

98 ന് അഞ്ചെന്ന നിലയില്‍ പതറി നിന്ന ഇന്ത്യയെ 222 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റതിനെ കുറിച്ച് മനസ് തുറന്ന റിഷഭ് പന്ത്. പരിശിലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ സന്ദേശവുമായിട്ടാണ് ജഡേജ ക്രീസിലേക്കു വന്നതെന്നും അത് കൂട്ടുകെട്ടിന് കരുത്തായെന്നും പന്ത് പറഞ്ഞു.

‘കോച്ച് രാഹുല്‍ ദ്രാവിഡ് നല്‍കിയ സന്ദേശവുമായിട്ടാണ് ജഡേജ ക്രീസിലേക്കു വന്നത്. ബോളിനു അനുസരിച്ച് കളിക്കൂയെന്നു മാത്രമായിരുന്നു ദ്രാവിഡ് ഉപദേശിച്ചത്. നമുക്കൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാം, ലെറ്റ്സ് ഡു ഇറ്റ് എന്നായിരുന്നു ജഡേജയോടു ഞാന്‍ പറഞ്ഞത്.’

‘ഞാന്‍ ബോളിനു അനുസരിച്ചാണ് കളിച്ചത്. മോശം ബോളുകളിലാണ് ഷോട്ടുകള്‍ കളിച്ചത്. ഏതു മല്‍സരത്തില്‍ കളിക്കാന്‍ ഇറങ്ങിയാലും ഞാന്‍ 100 ശതമാനവും നല്‍കാനാണ് എല്ലായ്പ്പോഴും ശ്രമിക്കാറുള്ളത്.’

‘ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിരോധത്തിലും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മികച്ച ബോളിനു ബഹുമാനം നല്‍കുകയും മോശം ബോളിനെ പ്രഹരിക്കുകയും വേണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബൗളറുടെ ലെങ്ത്തിനെ ശല്യപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.’ ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം പന്ത് പറഞ്ഞു.

വെറും 89 പന്തില്‍ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച പന്ത് 111 പന്തില്‍ 146 റണ്‍സെടുത്തു. 19 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. ജഡേജ 163 പന്തില്‍ 83 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ട്. ഇരുവരും ചേര്‍ന്ന് 6ാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒ