ടി20യില്‍ പന്തിന് പൂജ്യം; താങ്കള്‍ എന്ന് പക്വത തെളിയിക്കുമെന്ന് ആരാധകര്‍

ടി20 മത്സരത്തിലെ ആദ്യ പരമ്പരയില്‍ പന്തിന് പൂജ്യം. ഇന്നലെ ഫ്‌ളോറിഡയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഋഷഭ് പന്തിന് മേല്‍ വലിയ പ്രതീക്ഷകളായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായിരുന്നത്. മത്സരത്തില്‍ നാലാമതായാണ് പന്ത് ക്രീസിലെത്തിയത്.

എന്നാല്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താവുകയായിരുന്നു. സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരൈന്റെ പന്ത് ഷെല്‍ഡണ്‍ കോട്രല്‍ ക്യാച്ച് ചെയ്തതോടെയാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യ 32/3 എന്ന നിലയിലായി. പിന്നാലെ പന്തിനെതിരെ രൂക്ഷമായ കമന്റുകളുമയി ആരാധകരും എത്തി.

ഉത്തരവാദിത്വത്തോടെ കളിക്കേണ്ട സമയത്ത് ഒട്ടും പക്വത കാണിച്ചില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം പന്തിനെതിരെ രംഗത്തെത്തി. പന്ത് എന്നാണ് കളിക്കാന്‍ പഠിക്കുക, ഇനിയെങ്കിലും കഴിവ് മനസിലാക്കി കളിക്കാന്‍ ശ്രമിക്കണമെന്നും മറ്റ് പ്രതികരണങ്ങള്‍.