ഒരു ടീം പ്ലെയര്‍ എങ്ങനെ ആവരുത് എന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് അയാള്‍

ഒരു ടീം പ്ലെയര്‍ എങ്ങനെ ആവരുത് എന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് പന്ത്. ഇന്നത്തെ കളി മാത്രം അല്ല വളരെ നാളായി ശ്രദ്ധിക്കുന്ന ഒരു കാര്യം ആണ് ഇത്. ഇയാളുടെ ശൈലി മിക്കപ്പോഴും കൂടെ കളിക്കുന്നവരുടെയോ ടീമിന്റെയോ മോമെന്റ്റം തകര്‍ക്കുന്നതാണ്.

വേറെ ആരും ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത പോലെ ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഷോട്ട് സെലക്ട് ചെയ്യലും എടുത്തു ചാട്ടവും. ഇങ്ങനെ ബാറ്റ് ചെയ്യാന്‍ ആണെങ്കില്‍ കെഎല്‍ രാഹുലിമൊക്കെ ഇവനേക്കാള്‍ കൂടുതല്‍ തവണ കാമിയോ ഇന്നിംഗ്സ് കളിക്കാന്‍ കഴിയും.

Rishabh Pant Goes Past Rahul Dravid, MS Dhoni To Register Massive Record  With Blistering Knock In 2nd ODI vs South Africa | Cricket News

പക്ഷെ അത് മറ്റു കളികളില്‍ ടീമിനെ നന്നായി ബാധിക്കും. അതെ അങ്ങും ഇങ്ങും ഒരു ഇമ്പോസിബിള്‍ ഇന്നിങ്‌സ് കളിക്കും, പക്ഷെ പൊതുവെ ഇവന്‍ കൂടെ കളിക്കുന്നവരെ കൂടെ പ്രെഷറില്‍ തള്ളി ഇട്ടിട്ടു പോവാറാണ് പതിവ്.

India vs South Africa, 2nd ODI: Rishabh Pant blasts career-best 85 as India  post 287/6 - myKhel

നല്ല ചൂരല് വെട്ടി രണ്ട് കൊടുക്കാന്‍ ആരും ഇല്ലെടെ അവിടെ. കുഞ്ഞ് കളിക്കാന്‍ പറ്റിയ സ്ഥലം ആണല്ലോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍