പരിശീലനത്തില്‍ കസറി റിഷഭ് പന്ത്; ന്യൂസിലന്‍ഡിന് വ്യക്തമായ മുന്നറിയിപ്പ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങി റിഷഭ് പന്ത്. വെറും 94 പന്തുകളില്‍ നിന്ന് പുറത്താകാതെ 121 റണ്‍സാണ് പന്ത് അടിച്ചുചൂട്ടിയത്.

യുവ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ 135 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടി. ബോളിംഗില്‍ ഇഷാന്ത് ശര്‍മ്മ തിളങ്ങി. വലം കൈയ്യന്‍ പേസറായ താരം 36 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തി.

Image

ഇതോടെ പരിശീലന മത്സരത്തില്‍ തിളങ്ങിയ ഈ മൂന്ന് താരങ്ങളും ന്യൂസിലന്‍ഡിനെതിരെയായ കലാശപ്പോരിന് പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. നേരത്തെ ഇഷാന്ത് ശര്‍മ്മക്ക് പകരം മുഹമ്മദ് സിറാജിനെ ഈ മത്സരത്തില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് ടീം ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Image

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.