പന്ത് ഒരു സെന്‍സേഷനാണ്, നിമിഷനേരം കൊണ്ട് ഒരു കളിയുടെ ഗതി മാറ്റി മറിക്കുന്ന അപൂര്‍വ ജനുസ്

എന്ത് കൊണ്ട് നിങ്ങള്‍ രഹാനെയും പൂജാരയെയും ഒഴിവാക്കാന്‍ പറയുന്നു? അതു പോലെ ഫോം ഔട്ടില്‍ നില്‍ക്കെ കോഹ്ലിയെയും പന്തിനെയും അനുകൂലിക്കുന്നു? എന്തിനീ അനീതി? ഉത്തരം സിംപിള്‍ ആണ്. കോഹ്ലി, പന്ത്, ബുംറ, അശ്വിന്‍ തുടങ്ങിയവരൊക്കെ ‘Once in a Decade ‘ താരങ്ങളാണ്.

എല്ലാ കാലഘട്ടങ്ങളിലും ‘once in a Decade’ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റുള്ള കളിക്കാര്‍ അവര്‍ക്കു ചുറ്റും കറങ്ങും. അത്തരം കളിക്കാരാകട്ടെ ഒന്നോ രണ്ടോ മൂന്നോ വര്‍ഷക്കാലം മാറി മാറി വരും. ഋഷഭ് പന്ത് ഒരു സെന്‍സേഷനാണ്. നിമിഷ നേരം കൊണ്ട് ഒരു കളിയുടെ ഗതി മാറ്റി മറിക്കുന്ന അപൂര്‍വ ജനുസ്.

IND vs SA: Rishabh Pant slams 4th Test century, surpasses MS Dhoni to achieve huge milestone for India | Cricket - Hindustan Times

നിര്‍ഭാഗ്യവശാല്‍ അയാളുടെ റോള്‍ എന്താണെന്ന് അറിയാത്തവരാണ് അയാളെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്. അയാളുടെ റോള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടേതാകണം എന്ന നിര്‍ബന്ധബുദ്ധി കൊണ്ടാകാം ചില തുടര്‍ച്ചയായ പരാജയങ്ങള്‍ അയാളെ എഴുതിത്തള്ളാന്‍ പലരേയും പ്രേരിപ്പിക്കുന്നത്.

ടീമിലെ ആദ്യ 5 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ ജോലിയാണ് റണ്‍സടിക്കല്‍. അവര്‍ പരാജയപ്പെടുമ്പോള്‍ വിജയിക്കാന്‍ പ്രധാനമായും വിക്കറ്റ് കീപ്പര്‍ റോള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പലപ്പോഴും സാധിക്കണമെന്നില്ല.

South Africa vs India: Rishabh Pant hits a counter-attacking hundred to help IND extend lead in 3rd Test - Sports News

ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ പലരുണ്ടാകാം. ആ മേഖലയില്‍ പന്ത് കാതങ്ങളോളം പിന്നിലുമായിരിക്കാം. എന്നാല്‍ ധോണിക്ക് മുമ്പും പിമ്പും ഇന്ത്യ കണ്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാരില്‍ ഏറ്റവും മിടുക്കന്‍ താനാണെന്ന് സ്ഥാപിക്കാന്‍ പന്തിന് തന്റെ ഏതാനും ഇന്നിംഗ്സുകള്‍ മാത്രം പരിശോധിക്കാന്‍ പറയുകയേ വേണ്ടൂ.

100 പുറത്താക്കല്‍ എറ്റവും വേഗത്തില്‍ നടത്തിയ ഇന്ത്യന്‍ കീപ്പര്‍ എന്നതിനപ്പുറം 47 ഇന്നിംഗ്സുകളില്‍ 27 ലധികം കളിയിലും 7 ആമനായി 25+ റണ്‍സ് നേടിയ ഒരാള്‍ ബാറ്റിംഗ് പരാജയമെന്ന് പറയാന്‍ പറ്റില്ല.

SA Vs IND, 3rd Test: Rishabh Pant Keeps India's Hopes Alive With Sensational Century

ഇംഗ്‌ളണ്ടിലും ഓസീസിലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും സെഞ്ച്വറി കുറിക്കാന്‍ പലപ്പോഴും ഇതിഹാസ താരങ്ങള്‍ക്ക് പോലും പറ്റിയിട്ടില്ലെന്നിരിക്കെ 30 ടെസ്റ്റുകള്‍ക്കിടെ 24 വയസിനുള്ളില്‍ റിഷബ് പന്തിന്റെ നേട്ടം അതുല്യം തന്നെയാണ്.

ഓവലിലെ 114 ,സിഡ്‌നിയിലെ 159 നോട്ടൗട്ട് , 97 ഗാബയിലെ 89 നോട്ടൗട്ട്,അഹമ്മദാബാദിലെ 101, ഇപ്പോ കേപ്ടൗണിലെ 100 നോട്ടൗട്ട്. പന്ത് വളരുകയാണ്. 7 ആം നമ്പറില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് ചെയ്യാവുന്നതിലേറെ ആ ചെറുപ്പക്കാരന്‍ ചെയ്യുന്നുണ്ട്. അതിനേക്കാളേറെ ചെയ്യുന്നവരുണ്ടാകാം. പക്ഷെ തോല്‍ക്കാവുന്ന ഒരു ഗെയിം, അല്ലെങ്കില്‍ സമനിലയിലേക്കു പോകുന്ന ഒരു മത്സരത്തെ വിജയത്തിലേക്ക് നയിക്കുന്ന പോരാട്ടങ്ങള്‍ കാഴ്ചവെക്കാന്‍ അയാളോളം മികവ് ചുരുക്കം പേര്‍ക്കേ കാണു.

IND vs SA: Rishabh Pant's Innings Got Us Back Into The Match - Bowling Coach Paras Mhambrey

ഋഷഭ് പന്ത് ഒരു അയാള്‍ പരാജയമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് അയാളുടെ റോളിനെ നിര്‍വചിക്കാന്‍ പറ്റാത്തതു കൊണ്ടാകാം. അയാള്‍ നേരത്തെ പറഞ്ഞ പോലെ ഒരു ‘ Once in a Decade player ‘ ആണ്. അയാള്‍ ഒരാള്‍ കാരണം നിങ്ങള്‍ ഒരു ടെസ്റ്റ് തോല്‍ക്കില്ല, പക്ഷെ അയാള്‍ ഒരൊറ്റ ആള്‍ കാരണം നിങ്ങള്‍ക്ക് ഒരു ടെസ്റ്റ് ജയിക്കാം. അത് തന്നെയാണ് അയാളെ പരാജയപ്പെടുന്നവര്‍ക്കിടയിലും വ്യത്യസ്തനാക്കുന്നതും.