പന്തിനോട് സംസാരിച്ചു, അവന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു : പോണ്ടിംഗ്

ലോക കപ്പിനുളള ഇന്ത്യന്‍ ടീമില്‍ യുവതാരം റിഷഭ് പന്തിന് അവസരം നിഷേധിച്ചതില്‍ അത്ഭുതം അടക്കാനാകാതെ ക്രിക്കറ്റ് ഇതിഹാസവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍ പരിശീലകനുമായ റിക്കി പോണ്ടിംഗ്. പന്തിനെ ലോക കപ്പ് ടീമില്‍ പരിഗണിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി പോണ്ടിംഗ് പറയുന്നു.

ഇന്ത്യയുടെ ലോക കപ്പ് ടീം പ്രഖ്യാപനത്തിനു ശേഷം തിങ്കളാഴ്ച രാത്രി പന്തുമായി സംസാരിച്ചതായി പോണ്ടിങ് വെളിപ്പെടുത്തി. ലോകകപ്പ് ടീമിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് നല്ല രീതിയില്‍ തന്നെയാണ് പന്ത് ഉള്‍ക്കൊണ്ടതെന്നും പോണ്ടിംഗ് പറയുന്നു.

ലോക കപ്പില്‍ കളിക്കാന്‍ കഴിയാത്തതില്‍ താരത്തിനു നിരാശയുണ്ടാവുമെന്നതില്‍ സംശയമില്ല. എന്നാല്‍ വളരെ ചെറുപ്പമാണ് പന്ത്. ചുരുങ്ങിയത് മൂന്നോ, നാലോ ലോക കപ്പുകളില്‍ താരത്തിനു ഭാവിയില്‍ കളിക്കാന്‍ കഴിയുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

അതെസമയം പന്തിനെ പ്രശംസ കൊണ്ട് മൂടാനും പോണ്ടിംഗ് മറന്നില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മികച്ച താരമാണെന്ന് പന്തെന്ന് പറയുന്ന പോണ്ടിംഗ് ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കരുത്തുളള താരമാണ് അവനെന്നും കൂട്ടിച്ചേര്‍ത്തു.

Read more

ലോക കപ്പ് ടീം സെലക്ഷന്റെ മാനദണ്ഡം എന്തായിരുന്നുവെന്ന് അറിയില്ല. അത് തന്റെ പരിധിയില്‍ വരുന്ന കാര്യവുമല്ല. തഴയപ്പെട്ടതു കൊണ്ട് പന്ത് തളരില്ല. പ്രതിഭയ്ക്കൊപ്പം നിശ്ചയദാര്‍ഢ്യവുമുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങളില്‍ പുതിയൊരു പന്തിനെ കാണാനാവുമെന്നും കോച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.